ക്ഷീണം ശരീരവേദന തുടങ്ങിയവ ഞൊടിയിടയിൽ മാറ്റാം. പരീക്ഷിച്ചു നോക്കൂ.

നമ്മുടെ ശരീരത്തിൽ കണ്ടുവരുന്ന വേദനകളെയാണ് ശരീരവേദന എന്ന് പറയുന്നത്. മുട്ടുവേദന,നട്ടെല്ല് വേദന, കൈകാൽ വേദന എന്നിങ്ങനെ നീളുന്നു ഇവ. നമ്മുടെ ശരീരത്ത് അനുഭവപ്പെടുന്ന ഈ വേദനകളുടെയൊക്കെ പ്രധാന കാരണം നമ്മുടെ മാറി വരുന്ന ജീവിതരീതി മാത്രമാണ്. പണ്ടുകാലത്ത് ആളുകൾ ധാരാളം നടന്നിരുന്നു. എന്നാൽ ഇന്ന് ഏതൊരു വഴിക്ക് പോകുന്നതിനും നമ്മൾ വണ്ടികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത് അതുവഴി നടത്തം എന്ന വ്യായാമം നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകുന്നു.

ഇത്തരത്തിലുള്ള വ്യായാമങ്ങളുടെ കുറവാണ് ശരീര വേദനകൾക്ക് കാരണമാകുന്നത്. കൂടാതെ കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നത് വഴി ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിക്കുകയും കൂടാതെ ക്ഷീണം കൈകാലുകളിൽ വേദന മുട്ടുവേദന എന്നിവ അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള ജീവിതശൈലിഘടകങ്ങളുടെ കുറവ് മൂലമാണ് ശരീരവേദനകൾ ധാരാളമായി വരുന്നത്. ഇത്തരത്തിലുള്ള ശരീര വേദനയുടെ മറ്റൊരു പ്രധാന ഘടകമാണ് ഉറക്കമില്ലായ്മ.

സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്ന നാമെല്ലാവരും ഉറക്കത്തെ കുറച്ച് കൂടുതൽ സമയം അതിനായി ചെലവഴിക്കുന്നു. ഇതും ഇത്തരത്തിലുള്ള വേദനകൾക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള വേദനകൾക്ക് പെയിൻ കില്ലറുളാണ് സാധാരണയായി നാം സ്വീക രിക്കുന്നത്. ഇത് താൽക്കാലിക ശമനം നൽകുന്നുണ്ടെങ്കിലും ഇതിന്റെ ദോഷം വളരെ വലുതാണ്. ഇത്തരത്തിലുള്ള വേദനകളും ക്ഷീണങ്ങളും മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്.

നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന എള്ള്,ബദാം, പാല് എന്നിവയാണ് ഇതിന് ആവശ്യമായത്. എള്ള് കാൽസ്യം അടങ്ങിയ ഏറ്റവും നല്ലൊരു ഉൽപ്പനമാണ് അതുപോലെ തന്നെ ബദാം എല്ലുകളുടെയും കണ്ണുകളുടെയും പോഷണത്തിന് വളരെ നല്ലതാണ്. ഇവ പൊടിച്ച് ഇളം ചൂടുള്ള പാലിലിട്ട് കുടിക്കുന്നത് നമ്മുടെ ശരീര വേദനയെയും അതുവഴി ഉണ്ടാകുന്ന ക്ഷീണത്തെയും മാറ്റാൻ കഴിവുള്ള ഒരു പൊടിക്കൈയാണ്. ഇത്തരത്തിലുള്ള പ്രകൃതിദത്തമായ ചികിത്സാരീതിയെ അവലംബിച്ച് നമ്മുടെ ശരീര വേദനകളെ മാറി കടക്കാം.

Leave a Reply

Your email address will not be published. Required fields are marked *