ഒരു പ്രായപരിധി കഴിഞ്ഞാൽ അസുഖങ്ങൾ വർദ്ധിക്കും എന്നുള്ളത് നാം ഒരുപാട് കേട്ടിട്ടുള്ളതാണ്. സ്ത്രീകളിൽ പ്രത്യേകിച്ച് ഇത് കൂടുതലായി കാണപ്പെടുന്നു. സ്ത്രീകളിൽ 50 വയസ്സ് കഴിഞ്ഞതിനുശേഷം ഷുഗർ,കൊളസ്ട്രോൾ,തൈറോയ്ഡ്, ബി പി എന്നിങ്ങനെ തുടങ്ങി ഒട്ടനവധി രോഗാവസ്ഥകൾ കാണപ്പെടുന്നു. ഇതിനെ ഒരു പ്രധാന കാരണം എന്നത് സ്ത്രീകളിലെ ആർത്തവo നിൽക്കുന്നതാണ്. സ്ത്രീകളിൽ ആർത്തവമുള്ള സമയങ്ങളിൽ ഈസ്ട്രജന്റെ പ്രൊട്ടക്റ്റീവ് എഫക്ട് ധാരാളമാണ്.
എന്നാൽ ഒരു പ്രായപരിധി കഴിഞ്ഞ് ഇത് നിൽക്കുന്നത് വഴി സ്ത്രീകളിലെ അസുഖങ്ങൾ വരാനുള്ള സാധ്യതകളും കൂടുന്നു. കൂടാതെ ഈ ഞങ്ങളിൽ അമിതവണ്ണവും വർദ്ധിക്കുന്നു. ഇതിനായി ആഹാരക്രമത്തിൽ നിന്ന് മൈദ,ഓയിൽ വറവ്,പൊരിവ്,ബേക്കറി ഐറ്റംഎന്നിവ നീക്കം ചെയ്യുക. അതോടൊപ്പം തന്നെ ആഹാരത്തിൽ പഴവർഗങ്ങൾ പച്ചക്കറികൾ പ്രോട്ടീൻ അടങ്ങിയവ എന്നിവ ഉൾപ്പെടുത്തുക. ഇതൊക്കെ ഒരു പരിധി വരെ ഇത്തരത്തിലുള്ള രോഗങ്ങളെ തടയാൻ സാധിക്കുന്നു. ഇത്തരത്തിൽ രോഗങ്ങളെ തടയാൻ കഴിയുന്ന മറ്റൊന്നാണ് നല്ല വ്യായാമ ശീലം.
ചെറിയതോതുള്ള വ്യായാമം എന്നും ചെയ്യുന്നത് ഇതിന് ഉപകരിക്കുന്നു. ഈ സമയത്ത് കാണുന്ന മറ്റു രോഗങ്ങളാണ് കാൻസർ. രോഗലക്ഷണങ്ങളെ കാണുമ്പോൾ തന്നെ അതിനെ ചികിത്സിച്ചാൽ ഇതിൽ നിന്നും വിടുതൽ ലഭിക്കുന്നത് എളുപ്പമായിരിക്കും. ഇതുപോലെതന്നെ കണ്ടുവരുന്ന ഒന്നാണ് അമിത സ്ട്രെസ്. ഇത് ഏതൊരു രോഗത്തേക്കാളും വളരെ ഭീകരമാണ് ആണ്.ക്ഷീണം ജീവിതശൈലി രോഗങ്ങൾ കൂടുന്നതിനും, ഉറക്കമില്ലായ്മ എന്നതിലേക്കും.
ഇത് വഴിവെക്കുന്നു.സ്ത്രീകൾ ഇതിനെയെല്ലാം നിസ്സാരമായി തള്ളിക്കളയുന്നു എന്നതാണ് മറ്റൊരു വിഷയം. ഇത് യഥാക്രമം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് വഴി ഇവ തുടക്കത്തിൽ തന്നെ നമുക്ക് കുറയ്ക്കാൻ സാധിക്കും. ഇടവത്തുള്ള ബ്ലഡ് ചെക്കിങ്ങിലൂടെയും മറ്റും ഇത്തരം രോഗങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. നല്ലൊരു ആരോഗ്യ ശീലം വികസിപ്പിച്ച് എടുത്ത് നമുക്ക് നമ്മുടെ പ്രായാധിക്യത്തിൽ വരുന്ന ഇത്തരം രോഗങ്ങളെ അകറ്റാം.