അന്നും ഇന്നും മുടി എന്നത് സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നല്ല കറുത്ത ഇടതുന്ന മുടി ഏതൊരു പെണ്ണിനെയും സ്വപ്നമാണ്. എന്നാൽ മുടികൊഴിച്ചിൽ കാരണം മുടിയെ സംരക്ഷിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം, മുടിക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം എന്നിങ്ങനെ നീളകയാണ് മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ. അകാലനര, താരൻ, മുടിയുടെ അഗ്രഭാഗം പൊട്ടിപ്പോവുക എന്നിങ്ങനെ നീളുകയാണ് മുടിയുടെ പ്രശ്നങ്ങൾ. മുടി സംരക്ഷണത്തിനു വേണ്ടി ചെയ്യുന്ന ഏതൊരു റെമഡിയും മറ്റൊരു പ്രശ്നത്തിലേക്ക് വഴിവയ്ക്കുകയാണ് ചെയ്യുന്നത്. നമുക്കിന്ന് അവൈലബിളായ ഓയിലുകൾ ഉപയോഗിക്കുന്നത് വഴി മുടിക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ഇത് താൽക്കാലികമാണ്. താൽക്കാലികമായി മുടിയുടെ പ്രശ്നം പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും ഇത് മറ്റൊരു പ്രശ്നങ്ങളായ അകാലനര, താരൻ എന്നിങ്ങനെയുള്ളവയ്ക്ക് വഴി തെളിയിക്കുന്നു.
അതുപോലെതന്നെ അകാലനരയ്ക്ക് അവൈലബിൾ ആയ പ്രൊഡക്ടുകൾ ഉപയോഗം അകാലനര മറയ്ക്കുന്നുണ്ടെങ്കിലും ഇതുമൂലം നമ്മുടെ ശരീരത്തിൽ അലർജി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി നേട്ടവും ഒപ്പം കോട്ടവും കണ്ടു വരുന്നു. ഇതിനൊക്കെയുള്ള ശാശ്വത പരിഹാരം എന്നത് പ്രകൃതിദത്തമായ രീതികളാണ്. ഇവയ്ക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
പ്രകൃതിദത്ത ഔഷധങ്ങളാണ് കറ്റാർവാഴ,തുളസി, കറിവേപ്പില, എന്നിവ. ഇവ ഓരോന്നും ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടിക്കും ശരീരത്തിനും വളരെ ഫലപ്രദമാണ്. അകാല നരയ്ക്കുള്ള ഏറ്റവും അത്യുത്തമമായ ഒരു സസ്യമാണ് മൈലാഞ്ചി. മുടിയുടെ ഏതൊരു സംരക്ഷണത്തിനും മുടികൊഴിച്ചലായിക്കോട്ടെ താരനായിക്കോട്ടെ അകാലനര ആയിക്കോട്ടെ ഇതിനൊക്കെ ഏറ്റവും അനുയോജ്യമായ പ്രകൃതിദത്തമായ ഒരു ഔഷധമാണ് കറ്റാർവാഴ. ഇന്ന് നമുക്ക് ലഭിക്കുന്ന മറ്റു പ്രോഡക്ടുകളിൾ ഇതിന്റെ സാന്നിധ്യം കാണപ്പെടുന്നു.
ഇത്തരത്തിൽ പ്രകൃതിദത്തമായുള്ള ഒരു ഹോം റെമഡി ആണ് ഇത്. ഈ ടിപ്പിലെ പ്രധാന താരം നമ്മൾ നിത്യേന കണ്ടുവരുന്ന നമ്മുടെ സവാളയാണ്. സവാള ചെറുതാക്കി അരിഞ്ഞതിനുശേഷം മിക്സിയിൽ വെള്ളമൊഴിക്കാതെ നാം ഉപയോഗിക്കുന്ന ഓയിലുമായി യഥാക്രമം മിക്സ് ചെയ്ത് ചൂടാക്കി തലയിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ മുടികൊഴിച്ചിലിനെ ഒരു ശാശ്വത പരിഹാരവും ഒപ്പം താരനിൽ നിന്നും മുടിയുടെ സംരക്ഷണവും കൂടാതെ മുടിയുടെ കറുത്ത കളർ വർധിക്കുന്നതിനും സഹായപ്രദമാണ്. ഇത്തരത്തിലുള്ള പ്രകൃതിദത്തമായ രീതികളെ തിരഞ്ഞെടുത്ത് നമുക്ക് നമ്മുടെ മുടിയെ സംരക്ഷിക്കാം.