മാറ്റങ്ങളുടെ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അതുപോലെതന്നെ എല്ലാ രീതിയിലുള്ള മാറ്റങ്ങളെല്ലാം നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. മെൻസ്ട്രൽ കപ്പിന്റെ ഉപയോഗവും ഇത്തരത്തിലുള്ള ഒരു മാറ്റമാണ്.ആർത്തവ സമയത്ത് രക്തത്തെ ശേഖരിക്കുന്നതിനുള്ള ഒരു ഉപാതിയാണ് ഇത്. സ്ത്രീകൾ ആർത്തവ സമയത്ത് സാധാരണയായി തുണി പാട് എന്നിവയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് മെൻസ്ട്രൽ കപ്പ്. മെൻസ്ട്രൽ കപ്പ് വജൈനയിലൂടെ ഇൻേസർട്ട് ചെയ്ത് നേരിട്ട് രക്തത്തെ ശേഖരിക്കുകയാണ് ചെയ്യുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്കാണ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ കഴിയുന്നത്.മെൻസ്ട്രൽ കപ്പ് പ്രധാനമായും.
മൂന്ന് സൈസിൽ അവൈലബിൾ ആണ്. സ്മാൾ, മീഡിയം, ലാർജ് എന്നിങ്ങനെയാണ് അവ. 18 -25 വയസ്സിനനിടയിൽ വിവാഹം കഴിയാത്തവർക്കും സെക്ഷ്വലി ആക്ടീവ് അല്ലാത്തവർക്കും ആണ് സ്മാൾ സൈസ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത്. 26 വയസ്സിന് മുകളിലുള്ള സെക്ഷ്വലി ആക്ടീവ് ആയ എന്നാൽ കുട്ടികൾ ഇല്ലാത്ത അഥവാ നോർമൽ ഡെലിവറി ആവാത്ത സ്ത്രീകളാണ് മീഡിയം സൈസ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത്. 25CC ആണ്.ലാർജ് സൈസ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് സെക്സ്വലി ആക്ടീവ് ആയതും മൂന്നോ നാലോ കുട്ടികൾ ഉള്ളവരും ആയവരാണ്.
ഇതിന്റെ കപ്പാസിറ്റി മുകളിലാണ് 30CC യ്ക്കു മുകളിലാണ്. പീരിയഡ്സ് സമയത്ത് മാത്രമേ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാവൂ. മെൻസ്ട്രൽ കപ്പ് നല്ലവണ്ണം ചൂടുവെള്ളത്തിൽ 5 മിനിറ്റ് ഇട്ട് തിളപ്പിച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. ഇത് രണ്ടുവിധത്തിൽ ഇൻസേർട്ട് ചെയ്യാവുന്നതാണ്. ഒന്ന് സീ ഫോൾഡ് ചെയ്തും, മറ്റൊന്ന് പഞ്ച് ഡൗൺ ടെക്നിക്. വളരെ കൂളായി പേടിക്കാതെ സ്ട്രെസ് എടുക്കാതെ വേണംഇത് ഇൻസേർട്ട് ചെയ്യാൻ. മാക്സിമം 12 മണിക്കൂർ വരെ ഇത് ഒരു പ്രാവശ്യം ഉപയോഗിക്കാൻ പറ്റും. എടുത്തതിനുശേഷം ചൂടുവെള്ളത്തിൽ തിളപ്പിച്ചതിനുശേഷം.
വേണം വീണ്ടും ഉപയോഗിക്കാൻ. മെൻസ്ട്രൽ കപ്പ് വാങ്ങിക്കുമ്പോൾ മെയിൻ ആയി ശ്രദ്ധിക്കാൻ രണ്ട് കാര്യങ്ങളാണ് ഐഎസ്ഒ മാർക്ക് ഉണ്ടോ എന്നതും ജി എം പി സർട്ടിഫൈഡ് ആണോ എന്നതുo. ഇത് ഉപയോഗിക്കുന്നത് വഴി ലീക്കേജ് എന്ന പ്രശ്നത്തെ ഇന്നത്തെ പൂർണ്ണമായും അവോയിഡ് ചെയ്യാവുന്നതാണ്. കൂടാതെ ഇത് 12 വർഷം വരെ നമുക്കിതൊരെണ്ണം ഉപയോഗിക്കാവുന്നതാണ്. മെൻസ്ട്രൽ കപ്പ് ചിലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ഹാനികരം അല്ലാത്തതുമായ ഒരു മാർഗ്ഗമാണ്. ഇത്രയുള്ള മാർഗങ്ങളെ നമുക്ക് നമ്മുടെ ജീവിതത്തിൽ ഉപയോഗപ്രദമാക്കാം.കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.