നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആവശ്യമുള്ളവ നമ്മുടെ ശരീരം സ്വീകരിക്കുകയും ആവശ്യമില്ലാത്തവർ നമ്മുടെ ശരീരം പുറന്തള്ളുകയും ചെയ്യുന്നു. ഇങ്ങനെ ശരീരം പുറന്തള്ളുന്ന ഒന്നാണ് യൂറിക്കാസിഡ്. ഇത് പുറന്തള്ളുന്നത് കിഡ്നി ആണ്.അമിനോ ആസിഡുകളുടെ തോത് കൂടുന്നത് മൂലമാണ് യൂറിക്കാസിഡുകൾ രൂപപ്പെടുന്നത്. ഈ യൂറിക്കാസിഡുകൾ ഒരു നിശ്ചിതളവിൽ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഇവയുടെ അളവ് വർദ്ധിക്കുമ്പോൾ അത് ശരീരത്തിന് ദോഷമായി ഭവിക്കുന്നു.
ഇത് നമ്മുടെ ശരീരത്തിന്റെ അഗ്രഭാഗങ്ങളിൽ ക്രിസ്റ്റൽ രൂപത്തിൽ കാണപ്പെടുന്നു . നമ്മുടെ ശരീരത്തിലുള്ള കാൽസ്യം അടിഞ്ഞുകൂടിയാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.ഇത് നീരുളവാക്കുന്നതിനും കൂടാതെ സന്ധിവാതം തുടങ്ങി രോഗങ്ങൾക്കും കാരണമാകുന്നു. അമിത രക്തസമ്മർദ്ദം, ഹാർട്ട് ബ്ലോക്ക് എന്നിവയ്ക്ക് വഴിവെക്കുന്നു. യൂറിക്കാസിഡിന് തടയുന്നതിനായി പ്രോട്ടീൻ ധാരാളം അടങ്ങിയ ആഹാരങ്ങൾ അപ്പാടെ ഒഴിവാക്കുക. പയർ വർഗ്ഗങ്ങൾ ധാന്യങ്ങൾ എന്നിവ ഒരു പരിധിവരെ ഒഴിവാക്കുക.
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളായ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കാവുന്നതാണ്. ക്യാരറ്റ്, മത്തൻ,പയർ,വെള്ളരി,പപ്പായ,പൈനാപ്പിൾ ലെമൺ തുടങ്ങിയവയെ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളവയാണ്. പൈനാപ്പിൾ പപ്പായ ലെമൺ എന്നിവ മിക്സ് ചെയ്തു കഴിക്കുന്നത് ഇതിനെ ഉത്തമമാണ്.ഇവ യൂറിക്കാസിഡ് തടയുന്നതിന് വളരെ നല്ലതാണ്. നല്ല രീതിയിലുള്ള ഒരു വ്യായാമo യൂറിക്കാസിഡ് തടയുന്നതിന് ഉള്ള മറ്റൊരു മാർഗം.
ദിവസത്തിൽ അരമണിക്കൂറെങ്കിലും വ്യായാമം ചെയ്താൽ യൂറിക് ആസിഡിനെ നീക്കം ചെയ്യാൻ സാധിക്കും. അതുപോലെതന്നെ യൂറിക് ആസിഡിനെ അവോയ്ഡ് ചെയ്യാൻ പറ്റുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് വഴി യൂറിൻ വർദ്ധിക്കുകയും ഇതിലൂടെ യൂറിക്കാസിഡ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അമിതമായ മദ്യപാനം യൂറിക്കാസിഡിനെ പുറന്തള്ളുന്നതിന് തടസ്സപ്പെടുത്തുന്നു. ശരീരത്തുള്ള യൂറിക് ആസിഡ് കളെ അകറ്റി അതിനെതിരായ രോഗങ്ങളെ പ്രതിരോധിക്കാം.