കൈത്തരിപ്പ് മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ മാറ്റാം..!! വേദന പൂർണമായി മാറ്റിയെടുക്കാം

കയ്യിലുണ്ടാകുന്ന വളരെ ശക്തിയായി തരിപ്പ് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഇടയിൽ നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് കൈത്തരിപ്പ് മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ. ഞരമ്പുകളുടെ അസുഖങ്ങളിൽ ഏറ്റവും സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഇത്. ഇതിന്റെ ലക്ഷണങ്ങൾ എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

വളരെ ശക്തിയായി കൈക്ക് തരിപ്പ് ഉണ്ടാകുന്നത്. വിരലുകൾക്ക് തരിപ്പ് ഉണ്ടാകുന്നത്. ചിലപ്പോൾ നാല് ചില സമയങ്ങളിൽ അപൂർവമായി അഞ്ചു വിരലുകളിൽ തരിപ്പ് ഉണ്ടാകുന്നത് കണ്ടുവരാം. എന്തെങ്കിലും ജോലി ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ സൈക്കിളിങ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും.

മറ്റ് ആക്ടിവിറ്റുകളും ചെയ്യുമ്പോൾ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെടാം. വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഇത്. ഗർഭിണികളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നു. 6 മാസം മുതൽ 9 മാസം വരെ ഈ പ്രശ്നങ്ങൾ കണ്ടു വരാം. ലക്ഷണങ്ങൾ കയ്യിലുണ്ടാകുന്ന തരിപ്പ് പെരുപ്പ് പുകച്ചിൽ വേദനയുമാണ്. എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

അമിതമായ വണ്ണം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. പ്രമേഹമുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അതുപോലെതന്നെ തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരുന്നുണ്ട്. മറ്റൊന്നാണ് പല തരത്തിലുള്ള വാത അസുഖങ്ങൾ റുമാത്രോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.