ഫാറ്റി ലിവറിനെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും മാറ്റങ്ങൾക്ക് അനുസൃതമായി ജീവിക്കുകയാണ്. അത്തരത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ വന്നിരിക്കുന്നത് നമ്മുടെ ആഹാരത്തിലാണ്. കഞ്ഞിയും പയറും കഴിച്ചിരുന്ന നാം ഇപ്പോൾ ബർഗറും പിസ്സയും ആണ് കഴിക്കുന്നത്. ഇത്തരമൊരു മാറ്റം നമ്മളിലേക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയാണ് കൊണ്ടുവരുന്നത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിങ്ങനെ തുടങ്ങി ക്യാൻസർ വരെ ഇന്ന് നേരിടുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.

അത്തരത്തിൽ നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു ജീവിതശൈലി രോഗമാണ് ഫാറ്റി ലിവർ. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ലിവർ സിറോസിസ് നേരിടുന്നതിന്റെ പ്രധാന കാരണമായി മാറി കഴിഞ്ഞിരിക്കുകയാണ് ഈ ഫാറ്റി ലിവർ. മദ്യപിക്കാത്തവരിൽ പോലും ലിവസിറോസിസ് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതാണ്. കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി.

ഇവ നമ്മുടെ കരളിൽ വന്ന് അടിഞ്ഞു കൂടുകയും കരളിനെ ആ കൊഴുപ്പിന് ശുദ്ധീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇതിന്റെ ഫലമായി കരളിന്റെ പ്രവർത്തനം ക്രമാതീതമായി കുറഞ്ഞു വരുന്നു. ഇത് ഗ്രേഡ് വൺ ടൂ ത്രീ എന്നിങ്ങനെ കടന്നുകൊണ്ട് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിവയിലേക്ക് എത്തുന്നു. ഇത്തരത്തിൽ കരളിൽ ഫാറ്റടിഞ്ഞു കൂടുമ്പോൾ അത്.

പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറില്ല. എന്നിരുന്നാലും ഇത് ഏറ്റവും അധികം പ്രകടമാക്കുന്നത് കുടവയർ ആണ്. വയർ ശരീരത്തിനേക്കാളും വീർത്തിരിക്കുന്ന അവസ്ഥയാണ് ഇതിനെ ശരീരം കാണിക്കുന്ന ആദ്യത്തെ ലക്ഷണം. അതുപോലെ തന്നെ കഴുത്തിന് ചുറ്റും കറുത്ത നിറവും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.