ഇന്നത്തെ കാലഘട്ടത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചുമ കഫക്കെട്ട് ആസ്ത്മ അലർജി എന്നിങ്ങനെ നീണ്ട നിരതന്നെയാണ് ശ്വാസകോശ സംബന്ധമായുള്ള രോഗങ്ങൾക്കുള്ളത്. ഇത്തരത്തിൽ ശ്വാസകോശത്തിൽ കഫം കെട്ടിനിൽക്കുന്നത് മൂലമാണ് രോഗങ്ങൾ ഉടലെടുക്കുന്നത്. ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നതിന് ഫലമായി ശ്വാസവും മറ്റു ബുദ്ധിമുട്ടുകളും കൂടി വരുന്നതായി കാണാൻ സാധിക്കും.
ഇത്തരത്തിലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ കുറയ്ക്കുന്നതിന് വേണ്ടി പലതരത്തിലുള്ള വൈറ്റമിനുകൾ സഹായകരമാണ്. ശ്വാസകോശം ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന വൈറ്റമിനാണ് വൈറ്റമിൻ സി എന്നത്. ഇത് ധാരാളമായി സിട്രസ് ഫ്രൂട്ട്സുകളിലാണ് അടങ്ങിയിട്ടുള്ളത്. ഓറഞ്ച് ചെറുനാരങ്ങ പേരയ്ക്ക എന്നിങ്ങനെ ധാരാളം ഫ്രൂട്ട്സുകളിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ ഏറ്റവും അധികം സി അടങ്ങിയിട്ടുള്ള ഒന്നാണ് പേരക്ക. എളുപ്പത്തിൽ ലഭിക്കുന്നതും എന്നാൽ ധാരാളം ഗുണങ്ങൾ ഉള്ളതുമായ ഇത് ദിവസവും കഴിക്കുന്നത് വഴി ശരീരത്തിൽ വൈറ്റമിൻ സി വർദ്ധിക്കുകയും അതുവഴി രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു. വൈറ്റമിൻ സി യോടൊപ്പം തന്നെ വൈറ്റമിൻ ഡി 3 യും നമ്മുടെശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വൈറ്റമിൻ ഡി ത്രി എന്നത് സൂര്യപ്രകാശത്തിൽ നിന്ന് നമ്മുടെ ചർമം ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ്.
അതിനാൽ തന്നെ ഇതിന്റെ അഭാവം ഇന്നത്തെ സമൂഹത്തിൽ വളരെയധികം തന്നെ കാണാൻ സാധിക്കും. അതിനാൽ തന്നെ ഇത് ടാബ്ലറ്റ് വഴിയും നമുക്ക് സ്വീകരിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഇളO വെയിൽ കൊള്ളുവാൻ ഓരോരുത്തരും ശ്രമിക്കേണ്ടതുമാണ്. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമായിട്ടുള്ള ഒരു വൈറ്റമിനാണ് വൈറ്റമിൻ ഇ എന്നത്. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളത് ഇലക്കറികളിലും പച്ചക്കറികളിലും ആണ്. തുടർന്ന് വീഡിയോ കാണുക.