നാം നമ്മുടെ ചുറ്റുപാടും ശ്രവിക്കുന്നത് നമ്മുടെ ചെവികളിലൂടെയാണ്. അതിനാൽ തന്നെ ചെവിയുടെ ഉള്ളിൽ ഉണ്ടാകുന്ന ഏതൊരു നിസ്സാര പ്രശ്നമായാൽ പോലും അത് നമ്മുടെ കേൾവിയെ ബാധിച്ചേക്കാം. അത്തരത്തിൽ ഒത്തിരി രോഗങ്ങൾ ആണ് ചെവിയെ ബാധിച്ചു കൊണ്ടിരിക്കുന്നത്. ചിലവർക്ക് ജനിതക സംബന്ധമായി തന്നെ ചെവിയിൽ പലതരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടാകുന്നു. ചിലർക്ക് ഏതെങ്കിലും തരത്തിലുള്ള ഇൻഞ്ചുറികൾ ഉണ്ടാകുന്നതിന്റെ ഫലമായോ.
അല്ലെങ്കിൽ മറ്റെന്തെങ്കിലും പഴുപ്പോ മറ്റോ ഉണ്ടെങ്കിൽ ഇത്തരത്തിൽ അവ ചെവിയെ ബാധിക്കുന്നു. അത്തരത്തിൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ് ചെവിയിലെ ചൊറിച്ചിൽ. വളരെ നിസ്സാരമായിട്ടുള്ള ഒരു പ്രശ്നമാണ് ഇത്. പക്ഷേ നാമോരോരുത്തരുടെയും പ്രവർത്തിയുടെ ഫലമായി ഇത് നമുക്ക് തന്നെ ദോഷമായി വരുന്നു. നമ്മുടെ ചെവിയുടെ പുറം ഭാഗത്തുകൂടെ നോക്കുമ്പോൾ ഉള്ളിലേക്ക് ഒരു കനാലാണ് കാണുന്നത്.
ഇതിന്റെ ഉള്ളിൽ ആണ് കർണപടവും മറ്റും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ നമ്മുടെ അന്തരീക്ഷത്തിൽ നിന്നുള്ള പൊടിപടലങ്ങൾ അവിടേക്ക് എത്താതിരിക്കാൻ വേണ്ടി ചെവിയുടെ തുടക്ക ഭാഗത്തുനിന്ന് ചെവി തന്നെ സ്വയം അവ ശേഖരിക്കുന്നു. അത്തരത്തിൽ ചെവി ശേഖരിക്കുന്ന മാലിന്യങ്ങൾ ആണ് ചെവിക്കായം. ഈ ചെവിക്കാരയം ഓട്ടോമാറ്റിക്കലി.
തന്നെ നമ്മുടെ ചെവി പുറന്തള്ളുന്നു. എന്നാൽ ഇത് വന്നിരിക്കുമ്പോൾ ചിലർക്ക് നല്ല രീതിയിലുള്ള ചെവി ചൊറിച്ചിൽ ഉണ്ടാകുന്നു. അതിലെ മറികടക്കുന്നതിന് വേണ്ടി ആളുകൾ ചെവി ക്ലീൻ ചെയ്യുന്ന ബഡ്സുകളും സൂചികളും എല്ലാം ഉപയോഗിക്കുന്നു. ഇത്തരത്തിൽ ഉള്ള വസ്തുക്കൾ ചെവിയിലേക്ക് കയറ്റി അവ എടുക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ഉള്ളിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്. തുടർന്ന് വീഡിയോ കാണുക.