പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവയുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Piles Fistula Fissure

Piles Fistula Fissure : പണ്ടുകാലം മുതലേ നാമോരോരുത്തരും നേരിട്ടിരുന്ന പ്രശ്നമാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. എന്നാൽ ഇന്നത്തെ മാറിവന്ന ജീവിതശൈലി കാരണം ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളാണ് പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിങ്ങനെയുള്ളവ. പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കഴിക്കാത്തതിന്റെ ഒരു ആഫ്റ്റർ എഫക്ട് ആണ് ഇത്തരം പ്രശ്നങ്ങൾ.

അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും എല്ലാം കഴിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. ഇത്തരം ഭക്ഷ്യ പദാർത്ഥങ്ങൾ അടിക്കടി കഴിക്കുന്നതിന്റെ ഫലമായി ദഹനപ്രക്രിയയുടെ താളം തെറ്റുകയും അതുവഴി മലബന്ധം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഈ മലബന്ധം എന്ന അവസ്ഥ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇവ മൂന്നും.

ഇത്തരത്തിൽ അതികഠിനമായിട്ടുള്ള മലബന്ധം ഉണ്ടാകുമ്പോൾ അമിതമായി നാം ഓരോരുത്തരും മലം പുറം തള്ളുന്നതിനു വേണ്ടി സ്ട്രെയിൻ ചെയ്യുന്നു. ഇതിന്റെ ഭാഗമായി രക്തക്കുഴലുകൾ തടിച്ചു വീർത്തിരിക്കുന്ന അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്. ഏകദേശം മലദ്വാരത്തിനുള്ളിൽ ഉണ്ടാകുന്ന വെരിക്കോസ് ആണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ മൂലക്കുരു എന്ന ഉത്തര രൂപപ്പെടുകയും.

പിന്നീട് അത് പൊട്ടി രക്തം ഒലിക്കുകയും ചെയ്യുന്നു. ഇതുവഴി ശരിയായിവിധം ഇരിക്കുവാനോ മലവിസർജനം നടത്തുവാനോ സാധിക്കാതെ വരാറുണ്ട്. പൈൽസിലെ പോലെ തന്നെ മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു രോഗാവസ്ഥയാണ് ഫിഷർ. ഇത് മലബന്ധം ഉണ്ടാകുമ്പോൾ അമിതമായി ട്രെയിൻ എടുക്കുന്നതിന്റെ ഭാഗമായി മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകളും മുറിവുകളും ആണ്. തുടർന്ന് വീഡിയോ കാണുക.