വേദനകൾ സർവ്വസാധാനമായി തന്നെ നമ്മിൽ കാണുന്ന ഒന്നാണ്. പേര് പോലെ തന്നെ വേദനാജനകമായ അവസ്ഥകളാണ് ഇത്. കൈ വേദന കാലുവേദന മുട്ടുവേദന കഴുത്തുവേദന എന്നിങ്ങനെ ശാരീരിക വേദനകൾ ഒട്ടനവധിയാണ് ഉള്ളത്. എന്നാൽ ചിലവർക്ക് ഒരു വേദന കഴിയുമ്പോഴേക്കും അടുത്ത വേദന വരുന്നതായി കാണാൻ സാധിക്കും. കാലുവേദന ആയിട്ടാണ് തുടക്കത്തിൽ അത് പ്രകടമാകുന്നതെങ്കിൽ നാം പലതരത്തിലുള്ള പെയിൻ.
കില്ലറുകൾ കഴിക്കുകയും വൈദ്യ സഹായം തേടി മറ്റു മരുന്നുകൾ കഴിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം ഒരു അവസ്ഥയിൽ യാതൊരു കുഴപ്പങ്ങളോ ഒന്നും ടെസ്റ്റുകളിൽ കാണാറില്ല. എന്നിരുന്നാലും വേദനകൾ വീണ്ടും വീണ്ടും പലഭാഗങ്ങളിലായി കാണുന്നു. ഇതിനെ ഫൈബ്രോമയോളജിയാ എന്നാണ് പറയുന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ ശരീരത്ത് വേദന ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.
ഫൈബ്രോമയോളജിയ എന്നത്. ഇത് കൂടുതലായും കഴുത്തിന്റെ ഭാഗത്ത് നെഞ്ചിന്റെ ഭാഗത്ത് എന്നിങ്ങനെയാണ് വേദനകൾ അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ള വേദനകൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാത്തതിനാൽ തന്നെ പലതരത്തിലുള്ള മരുന്നുകളും ആളുകൾ കഴിക്കുന്നു. ഇത്തരത്തിൽ വേദനകൾ വിട്ടുമാറാതെ ശരീരത്തു തുടരുമ്പോൾ പലപ്പോഴും അവരുടെ മാനസിക നില വരെ തെറ്റിയെന്ന് ആളുകൾ കരുതുന്ന അവസ്ഥ വരെ ഉണ്ടാകുന്നു.
അത്രമേൽ സങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് ഈ രോഗികൾ കടന്നു പോകുക. വേദനയോടൊപ്പം തന്നെ തരിപ്പ് കടച്ചിൽ പുകച്ചിൽ മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാറുണ്ട്. കൂടാതെ ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട് പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുള്ള ബുദ്ധിമുട്ട് അമിതമായ ക്ഷീണം ഓർമ്മക്കുറവ് എന്നിങ്ങനെയുള്ള അവസ്ഥകളും ഈ രോഗികളിൽ കാണുന്നു. തുടർന്ന് വീഡിയോ കാണുക.