Naduvedana maran malayalam : ഇന്ന് നാം ഓരോരുത്തരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ശാരീരിക വേദനയാണ് നടുവേദന. നടുഭാഗത്ത് നടുഭാഗത്തിന്റെ ഇരുവശങ്ങളിലും ആണ് ഇത് ഉണ്ടാകുന്നത്. പണ്ടുകാലം മുതലേ നടുവേദനകൾ ഉണ്ടെങ്കിലും അത് പ്രായമായവരിൽ മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ ജീവിതശൈലി മാറി മറഞ്ഞതോടുകൂടി കുട്ടികളിൽ പോലും ഇത്തരത്തിൽ നടുവേദനകൾ കാണുന്നു.
ഇന്നത്തെ ജീവിതശൈലി എന്ന് പറയുന്നത് അനക്കമില്ലാത്ത ജീവിതശൈലിയാണ്. വേണ്ടതും വേണ്ടാത്തതും വാരിവലിച്ച് കഴിക്കുകയും യാതൊരു തരത്തിലുള്ള കായികധ്വാനം ഇല്ലാതെ ഇരിക്കുന്നതും ആണ് ഇന്നത്തെ ജീവിതശൈലി. അതിനാൽ തന്നെ ശാരീരിക വേദനകളും മറ്റ് അസ്വസ്ഥതകളും കൂടുതലായി തന്നെ ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള നടുവേദനകൾ ഇന്ന് കൂടുതലായും കാണുന്നത് കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നവരിലാണ്.
എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ നടുവേദന അവർക്കുണ്ടാവുന്നത്. അതോടൊപ്പം തന്നെ നല്ലവണ്ണം കുമ്പിട്ടുള്ള ജോലികൾ ചെയ്യുന്നവർക്കും കായികഭാരം കൂടുതലുള്ള ജോലികൾ ചെയ്യുന്നവർക്കും ഡിസ്ക്കിന്റെ പ്രശ്നം ഉള്ളവർക്കും നടുവേദനകൾ കാണാവുന്നതാണ്. അതുപോലെ തന്നെ അടിക്കടി ഓപ്പറേഷനുകൾ കഴിഞ്ഞവർക്കും നടുവേദന സർവ്വസാധാരണമായി തന്നെ കാണാൻ കഴിയുന്നു.
ഇത്തരത്തിലുള്ള ജീവിതശൈലി കാരണം ചെറിയ എന്തെങ്കിലും സ്ട്രെയിൻ ഉണ്ടാകുമ്പോൾ തന്നെ ഉളുക്കുകളും ചതവുകളും നടുവിന് ഉണ്ടാകുന്നു. അത് വളരെ വലിയ സങ്കീർണ്ണതയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ഇത്തരത്തിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി ഉണ്ടാകുന്ന നടുവേദനകൾക്ക് നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് നല്ലവണ്ണം റസ്റ്റ് എടുക്കുക എന്നുള്ളതാണ്. രണ്ടുദിവസം ബെഡിൽ നിവർന്നു കിടന്നുകൊണ്ട് നടുഭാഗത്തിന്റെ ആ സ്ട്രെയിൻ കുറയ്ക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.