First thing to do before exercise : ഇന്നത്തെ കാലത്ത് പല തരത്തിലുള്ള രോഗങ്ങളാണ് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ചെറിയ തോതിലാണ് നമ്മെ ഇത്തരം രോഗങ്ങൾ ആദ്യം ബാധിക്കുന്നത് എങ്കിലും പിന്നീട് അത് നമ്മുടെ ജീവനെ തന്നെ എടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളുടെ ഒരു അനന്തരഫലമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ.
എന്നിങ്ങനെ ഒട്ടനവധി ഹൃദയസംബന്ധമായ രോഗങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് കാണാൻ സാധിക്കുക. അവയിൽ ഹാർട്ടറ്റാക്ക് ആണ് ഇന്നത്തെ കാലത്തെ മരണങ്ങളുടെ ഏറ്റവും വലിയ കാരണമായി മാറിയിരിക്കുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നതിനാൽ തന്നെ ജീവിതശൈലിയും ആഹാരരീതിയും എല്ലാം ഒരുപോലെ മാറ്റം വരുത്തുകയാണ് വേണ്ടത്.
അതിനായി ആരോഗ്യപ്രദമായ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പോലെ തന്നെ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് നല്ല രീതിയിൽ വ്യായാമം ചെയ്യുക എന്നത്. വർദ്ധിച്ചു വരുന്ന ഹൃദയരോഗങ്ങൾ കാരണം ഇന്നത്തെ ചെറുപ്പക്കാർ കൂടുതൽ ആളുകളും വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ നല്ല രീതിയിൽ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളെയും കുറയ്ക്കാൻ സാധിക്കുന്നു.
വ്യായാമ കുറവ് മൂലം ഹൃദയസംബന്ധമായിട്ട് രോഗങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ കൂടുതൽ ഹെവി ആയിട്ടുള്ള വ്യായാമം ചെയ്യുന്നത് വഴിയും ഇത്തരത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉടലെടുക്കാം. അതിനാൽ തന്നെ അവനവന്റെ ആരോഗ്യം നോക്കിയിട്ട് വേണം ഓരോരുത്തരും എക്സസൈസുകൾ ഫോളോ ചെയ്യാൻ. അല്ലാത്തപക്ഷം നമുക്ക് അനുകൂലമാക്കേണ്ടവ പ്രതികൂലമാക്കുന്ന സാഹചര്യമുണ്ടാകാം. തുടർന്ന് വീഡിയോ കാണുക.