അടിക്കടി വായ്പുണ്ണ് ഉണ്ടാകുന്നത് നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

നമ്മെ നിത്യജീവിതത്തിൽ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ്. വായയിൽ ഉണ്ടാകുന്ന ചെറിയ അൾസറുകളാണ് ഇവ. ചുണ്ടുകളുടെ മറുവശത്തും വായയിലെ സോഫ്റ്റ്‌ ആയ ഭാഗത്തുമാണ് ഇത്തരത്തിൽ അൾസറുകൾ ഉണ്ടാകുന്നത്. ചെറിയ പോളകളായ ഇവ വായിൽ ഒന്നിൽ അധികമായി തന്നെ കാണാവുന്നതാണ്. ഇത്തരത്തിൽ വായിൽ പുണ്ണുകൾ ഉണ്ടാകുമ്പോൾ അസഹ്യമായ വേദനയാണ് ഉണ്ടാകുന്നത്. ഭക്ഷണം ഇറക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു.

അതോടൊപ്പം തന്നെ വായ്പ്പുണ്ണ് ഉണ്ടാകുന്ന സമയത്ത് എരിവും പുളിയും മസാലകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വായ്പ്പുണ്ണ് വരുന്നതിന് കാരണങ്ങൾ പലതാണ് ഉള്ളത്. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന പല രോഗങ്ങളുടെയും ലക്ഷണമായിട്ടാണ് വായ്പുണ്ണ് കാണുന്നത്. നമ്മുടെ ദഹനം ശരിയായ വിധം നടക്കാതെ വരുമ്പോൾ മലബന്ധം ഉണ്ടാവുകയും അതോടനുബന്ധിച്ച് വായ്പുണ്ണ് ഉണ്ടാവുകയും.

ചെയ്യുന്നു. കൂടാതെ ഇരട്ടബിൾ ബൗൾ സിൻഡ്രം പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോഴും വായിപ്പുണ്ണ് സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. ഇരട്ടബിൾ ബൗൾ സിൻട്രം എന്ന് പറയുന്നത് എന്ത് കഴിച്ചാലും ഉടനെ തന്നെ ബാത്റൂമിൽ പോകുന്ന ശീലമാണ്. അതോടൊപ്പം തന്നെ പല വിറ്റാമിനുകളുടെ അഭാവം മൂലവും ഇത്തരത്തിൽ വായ്പ്പുണ്ണ് കാണാവുന്നതാണ്.

വിറ്റാമിൻ B12 ന്റെ അഭാവം മൂലമാണ് ഇത്തരത്തിൽ വായ്പ്പുണ്ണ് കാണുന്നത്. കൂടാതെ കഴിക്കുന്ന ഭക്ഷണങ്ങളിലെ അലർജി മൂലവും ഇത്തരത്തിൽ വായ്പുണ്ണ് ഉണ്ടാകാറുണ്ട്. ഗോതമ്പ് ഭക്ഷണങ്ങളോടെ അലർജി കാണിക്കുന്ന ഗ്ലൂട്ടൻ ഇൻഡോളൻസ് പോലുള്ള അവസ്ഥകളിൽ ഇത്തരത്തിൽ വായ്പുണ്ണ് കാണുന്നു. കൂടാതെ ഗ്യാസ്ട്രബിൾ അസിഡിറ്റി മൂലവും ഇത്തരത്തിൽ വായ്പുണ്ണ് സർവസാധാരണമായി തന്നെ ഓരോരുത്തരിലും കാണുന്നു. തുടർന്ന് വീഡിയോ കാണുക.