കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പമാണ് ചെമ്പരത്തി. മറ്റു പുഷ്പങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പുഷ്പം തന്നെയാണ് ചെമ്പരത്തിപ്പൂവ്. ചെമ്പരത്തിയുടെ ഇലയും പൂവും ഒരുപോലെ തന്നെ ഗുണങ്ങൾ നിറഞ്ഞവയാണ്. ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുള്ള ഒരു പുഷ്പം കൂടിയാണ് ഇത്. ഇത് നമ്മുടെ ശരീരത്തിന് അകത്തും പുറത്തുമുള്ള ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കാൻ കഴിയുന്ന ഒന്നുതന്നെയാണ്.
ഇതിൽ ആന്റിഓക്സൈഡുകൾ ധാരാളമായി തന്നെ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലേക്ക് കയറി കൂടുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്നമായി മാറി കഴിഞ്ഞിരിക്കുന്നു കരളിലെ കൊഴുപ്പ് അടിയുന്നത് തടയാൻ ഉത്തമമാണ്. അതുപോലെ തന്നെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഇത് ഉപയോഗപ്രദമാണ്.
കൂടാതെ ഇന്നത്തെ സമൂഹം ഒട്ടാകെ നേരിട്ടുകൊണ്ടിരിക്കുന്ന അമിതവണ്ണത്തെ പ്രതിരോധിക്കാൻ ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പാടുകൾ ചുളിവുകൾ പൊള്ളലേറ്റപ്പാടുകൾ എന്നിവ പൂർണമായും മറികടക്കാൻ ചെമ്പരത്തി പൂവിനെ കഴിവുണ്ട്. കൂടാതെ ഇത് ഏറ്റവും അധികമായി ഉപയോഗിക്കുന്നത് മുടിയുടെ സംരക്ഷണത്തിനു വേണ്ടിയാണ്. അത്തരത്തിൽ മുടിയുടെ സംരക്ഷണത്തിന് ചെമ്പരത്തി.
ഉപയോഗിച്ചിട്ടുള്ള ചില മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഹെയർ ഓയിലുകളിലും ഹെയർ പാക്കുകളിലും ഹെയർ മാസ്കുകളിലും എല്ലാം ചെമ്പരത്തിപ്പൂവിനെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. മുടികൊഴിച്ചിൽ അകാലനര താരൻ മുടി പൊട്ടിപ്പോവുക എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളെയും ഇത് പരിഹരിക്കുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലെയും ഒരു പ്രധാനി തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.