ഇന്ന് ഒട്ടനവധി ആളുകളെ ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഓരോരുത്തരിലും വെരിക്കോസ് വെയിൻ വഴി ഉണ്ടാവുന്നത്. ഇത് ഒരു ആരോഗ്യപ്രശ്നമാണെങ്കിലും ജീവിതശൈലിയിലൂടെ ഇതിനെ നമുക്ക് മറികടക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ രക്തപ്രവാഹം തടസ്സപ്പെട്ടുകൊണ്ട് അശുദ്ധ രക്തം കെട്ടിക്കിടക്കുന്നത് മൂലമാണ്.
അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് രക്ത ധമനികൾ കൊണ്ടുപോകുമ്പോൾ അവിടുത്തെ വാൽവുകളിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടാകുമ്പോഴോ മറ്റും അവിടെ അശുദ്ധ രക്തം കെട്ടിക്കിടക്കുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആ ഞരമ്പുകൾ തടിച്ചു വീർത്ത് നീലനിറത്തിൽ കാണാൻ സാധിക്കും. ഇത് കാണുന്നവർക്ക് പോലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിൽ തടിച്ചു വീർത്ത ഞരമ്പുകൾ കണ്ടു കഴിഞ്ഞതിനുശേഷം പിന്നീട് കാലുകളിൽ കടച്ചിലും.
പുകച്ചിലും വേദനയും നീരുമാണ് പ്രത്യക്ഷമാകുന്നത്. കുറച്ചുകൂടി അഡ്വാൻസ്ഡ് ആയി കഴിഞ്ഞാൽ ഇത് കാലുകളിൽ കറുത്ത നിറത്തിലുള്ള പാടുകളും ഡോട്ടുകളും കാണുകയും പിന്നീട് അത് ചൊറിഞ്ഞ് പൊട്ടി അൾസറുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ കാലുകളിൽ പൊട്ടലുകൾ ഉണ്ടാകുമ്പോൾ അത് ഉണങ്ങാതെ തന്നെ നീണ്ടുനിൽക്കുന്നതായി കാണാൻ സാധിക്കും.
ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള അൾസറുകളെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും മറ്റും ചെയ്യാറുണ്ട്. എന്നിരുന്നാലും ഇവ വീണ്ടും വരുന്നതായി കാണാൻ സാധിക്കും. ഇത്തരമൊരു സന്ദർഭങ്ങളിൽ നാം മരുന്നുകളോടൊപ്പം തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവയിൽ ഒന്നാണ് ആഹാരക്രമങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക എന്നുള്ളത് അതിൽ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രോട്ടീനുകൾ ഒഴിവാക്കുക എന്നുള്ളത് .തുടർന്ന് വീഡിയോ കാണുക.