Back Pain Releif Lower Back Pain : ധാരാളം വൃക്ഷങ്ങളും സസ്യങ്ങളും തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ കാണാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കരിനൊച്ചി. ഇതിന്റെ ഉപയോഗം പലതരത്തിലുള്ള ശാരീരിക പരമായിട്ടുള്ള നേട്ടങ്ങൾ ആണ് നാമോരോരുത്തർക്കും നൽകുന്നത്. മറ്റു ഇലകളിൽനിന്ന് വ്യത്യസ്തമായി ഇതിന്റെ ഇലയുടെ അടിയിൽ വയലറ്റ് നിറമായിരിക്കും ഉണ്ടായിരിക്കുക. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ഔഷധ മൂല്യമുള്ള ഒരു.
സസ്യം കൂടിയാണ് ഇത്. ഇലയോടൊപ്പം തന്നെ പൂവും വേരുമെല്ലാം ഔഷധമൂലമുള്ളവയാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളാൽ തന്നെ ഇത് പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നു. പനി ചുമ കഫംകെട്ട് എന്നിവയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാർഗമാണ് കരുനൊച്ചി. ഇത് അസഹ്യമായ തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇതിന്റെ ഇലകൾക്ക് ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇത്.
വളരെ പെട്ടെന്ന് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെ ഉണക്കുന്നു. ചിലന്തി വിഷം പാമ്പ് വിഷം എന്നിങ്ങനെയുള്ളവയിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന പല തരത്തിലുള്ള അണുബാധകളെയും ചെറുക്കുന്നു. അതോടൊപ്പം തന്നെ വയറുവേദന വായു വീക്കം വിരശല്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാനും ഇത് ഉപകാരപ്രദമാണ്.
അതുപോലെ തന്നെ ഇന്ന് ഏറ്റവുമധികം ആയി കരുനൊച്ചി ഉപയോഗിക്കുന്നത് ശാരീരിക വേദനകളെ അകറ്റാൻ ആണ്. മുട്ടുവേദന ജോയിന്റ് പെയിനുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി വേദനകളെ മറികടക്കാനുള്ള ഒരു പ്രകൃതിദത്തം ആയിട്ടുള്ള വേദനസംഹാരി കൂടിയാണ് ഇത്. അത്തരത്തിൽ കരിനൊച്ചിയുടെ ഇലകൾ ഉപയോഗിച്ചിട്ടുള്ള വേദനസംഹാരിയായ ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.