ഇന്നത്തെ ആളുകളിൽ ഏറ്റവും അധികം കാണുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെയാണ് ഇന്നത്തെ സമൂഹത്തിൽ മുടികൊഴിച്ചിൽ കാണുന്നത്. മുടികൊഴിച്ചിൽ എന്ന് പറയുമ്പോൾ സൗന്ദര്യ പ്രശ്നമായിട്ടാണ് ഓരോരുത്തരും കാണാറുള്ളത്. എന്നാൽ ഇത് ഒരേസമയം സൗന്ദര്യ പ്രശ്നവും ആരോഗ്യപ്രശ്നവും ആണ്. മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ഓയിലുകളും എല്ലാം മാറി മാറി ഓരോരുത്തരും ഉപയോഗിക്കാറുണ്ട്.
ചിലർക്ക് ഇതിന്റെയൊക്കെ ഉപയോഗം വഴി മുടികൾ കൊഴിയുന്നത് നിൽക്കുകയും മുടികൾ വളരുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർക്ക് മുടികളിൽ പലതരത്തിലുള്ള പാക്കുകളും ഓയകളും അപ്ലൈ ചെയ്യുന്നതു വഴി മുടികൊഴിച്ചിൽ നിൽക്കാതെ തുടരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ നിൽക്കാത്ത പലരും ഉണ്ട്. ഇത്തരത്തിൽ മുടികൊഴിച്ചിൽ നിൽക്കാത്തതിന്റെ കാരണങ്ങൾ പലതാണ് ഉള്ളത്.
നാം നേരിടുന്ന പല രോഗങ്ങളുടെയും ഒരു ലക്ഷണമാണ് ഈ മുടികൊഴിച്ചിൽ. തൈറോയ്ഡ് പിസിഒഡി വൈറ്റമിനുകളുടെ അഭാവം എന്നിങ്ങനെ പല കാരണങ്ങളാണ് മുടികൊഴിച്ചിലിന് പിന്നിലുള്ളത്. അതിനാൽ തന്നെ ഏത് കാരണം കൊണ്ടാണ് മുടികൊഴിച്ചിൽ ഉള്ളത് എന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാത്തപക്ഷം മുടികൊഴിച്ചിലിന് പല തരത്തിലുള്ള ക്രീമുകളും ഓയിലുകളും പാക്കുകളും എല്ലാം അപ്ലൈ ചെയ്തിട്ട് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാവുകയില്ല.
ഇവയുടെ അമിതമായ ഉപയോഗംവഴി ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ പ്രവർത്തിക്കാൻ തുടങ്ങുകയും അതുവഴി മുടികൊഴിച്ചിൽ രൂക്ഷമായി ഉണ്ടാവുകയും ആണ് ചെയ്യുന്നത്. അതിനാൽ തന്നെ വൈറ്റമിനുകളുടെ അഭാവം ആണെങ്കിൽ അവയ്ക്ക് വേണ്ടിയുള്ള സപ്ലിമെന്റുകൾ സ്വീകരിക്കുകയും മറ്റു രോഗങ്ങൾ ആണെങ്കിൽ അവയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ പിന്തുടരുകയാണ് ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.