പലപ്പോഴും കാരണങ്ങളൊന്നുമില്ലാതെ തന്നെ രോഗങ്ങൾ നമ്മളിലേക്ക് കടന്നു വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ കടന്നുവരുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ കടന്നുവരുന്ന രോഗമാണ് ടോൺസിലൈറ്റിസ് എന്നത്. നമ്മുടെ തൊണ്ടയിൽ കാണുന്നതാണ് ടോൺസിൽ. തൊണ്ടയ്ക്ക് അകത്തുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അണുബാധയോ വൈറസോ എല്ലാം ഇത്തരത്തിൽ ടോൺസിലൈറ്റിസ് എന്ന പ്രശ്നം സൃഷ്ടിക്കുന്നു.
ഇതുമൂലം അസഹ്യമായ തൊണ്ടവേദനയാണ് ഉണ്ടാകാറുള്ളത്. ഇത് പ്രധാനമായും തണുപ്പുള്ള എന്തെങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയോ അധികം നേരം എസിയിൽ ഇരുന്നത് വഴിയോ അതുമല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വഴിയോ എല്ലാം ഇത്തരം വേദനകൾ കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്നത് തണുപ്പ് തൊണ്ടയിൽ തട്ടുമ്പോൾ അവിടുത്തെ ഞരമ്പുകൾ ചുരുങ്ങുകയും അവിടേക്ക് പെട്ടെന്ന് തന്നെ ഇൻഫെക്ഷനുകൾ കയറി കൂടുകയും ചെയ്യുന്നു എന്നുള്ളതാണ്.
ഇത്തരത്തിൽ ടോൺസിലൈറ്റിസ് ഉണ്ടാകുമ്പോൾ തൊണ്ട വേദനയോടൊപ്പം തന്നെ ആഹാര പദാർത്ഥങ്ങളോ ഉമിനീരോ ഇറക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാക്കുന്നു. അതുപോലെ തന്നെ പനിയും കഠിനമായ ക്ഷീണവും ഇത്തരമൊരു സാഹചര്യങ്ങളിൽ ഉണ്ടാകുന്നു. ഇത്തരത്തിൽ ടോൺസിലൈറ്റിസ് ചിലർക്ക് അടിക്കടി ഉണ്ടാകുന്നതായി കാണാൻ സാധിക്കും. ഇത് അടിക്കടി ഉണ്ടാവുന്നതിന്റെ ഫലമായി കാണുന്ന ഒന്നാണ് ടോൺസിൽ സ്റ്റോൺ എന്ന് പറയുന്നത്.
ഇത് ചില സമയങ്ങളിൽ വായയിൽ നിന്ന് പുറത്തേക്ക് വരുന്നു. ഏകദേശം അരിമണിയോട് സാദൃശ്യമുള്ള വെളുത്ത ഒന്നാണ് ടോൺസിൽ സ്റ്റോൺ. ഇത് പുറത്തേക്ക് വരുന്നതോടൊപ്പം തന്നെ ഒരു ബാഡ് സ്മെല്ലും ഇതിനൊപ്പം ഉണ്ടാകുന്നു. അതിനാൽ തന്നെ പെട്ടെന്ന് തന്നെ ഇത് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിലുള്ള ടോൺസിലൈറ്റിസിനും ടോൺസിൽ സ്റ്റോണിനും പലവിധത്തിലുള്ള ട്രീറ്റ്മെന്റുകളാണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.