Uric acid normal level malayalam : നമ്മുടെ ദൈനംദിന ജീവിതത്തിലെ വേദനകൾക്കും മറ്റും അസ്വസ്ഥതകൾക്കും ഇന്ന് കാരണമായി കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന ഈ വേസ്റ്റ് പ്രോഡക്റ്റ് കിഡ്നി അരിച്ചെടുത്ത് അത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാൽ അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ.
കഴിക്കുന്നതിന് ഫലമായി ഇത് ശരീരത്തിൽ ധാരാളമായി കൂടുകയും അതുവഴി ഇതിനെ അരിച്ചെടുക്കാൻ സാധിക്കാതെ വരികയും അത് കിഡ്നിയിൽ തന്നെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ അധികമായ യൂറിക്കാസിഡ് കിഡ്നിയിൽ നിന്നും രക്തത്തിലൂടെ ചെറിയ ജോയിന്റുകളിൽ അടിഞ്ഞു കൂടുന്നു. ഇത്തരത്തിൽ യൂറിക്കാസിഡ് കൈവിരലുകളുടെ അഗ്രഭാഗത്തും കാൽവിരലുകളുടെ അകലഭാഗത്തും മറ്റും അടിഞ്ഞു കൂടുമ്പോൾ കൈകാൽ വേദനകൾ അതികഠിനമായി തന്നെ ഉണ്ടാകുന്നു.
ഇത്തരത്തിലുള്ള ചെറിയ ജോയിനുകൾ ഉണ്ടാകുന്ന വേദനകൾക്ക് വേദനസംഹാരികളും മറ്റും മരുന്നുകൾ കഴിച്ചതുകൊണ്ട് അതിനാൽ തന്നെ യാതൊരു മാറ്റവും ഉണ്ടാകുകയില്ല. ഈ യൂറിക്കാസിഡ് ജോയിന്റുകളിൽ പെയിൻ ഉണ്ടാക്കുന്നത് പോലെ തന്നെ കിഡ്നിയിലെ സ്റ്റോണുകൾക്കും കാരണമാകുന്നു. അതിനാൽ തന്നെ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടുക്കുന്നതിന് ശരീരത്തിലെ യൂറിക് ആസിഡ് കുറക്കുകയാണ്.
വേണ്ടത്. ഇത് കുറയ്ക്കുന്നതിന് പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായോ ഭാഗികമായോ നാം ഓരോരുത്തരും ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം എത്ര മരുന്നുകൾ എടുത്താലും യൂറിക്കാസിൽ കുറയുമെങ്കിലും പിന്നീട് വീണ്ടും ഇത് കൂടി വരും. റെഡ്മിൽസ് ആയ ഇറച്ചി കോഴി ആട് പോത്ത് പോർക്ക് എന്നിവയിൽ നിന്നാണ് ഏറ്റവും അധികം യൂറിക് ആസിഡ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. തുടർന്ന് വീഡിയോ കാണുക.