കാലിലെ വിണ്ടുകീറൽ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അവ മറികടക്കുന്നതിനുള്ള ഈ പരിഹാര മാർഗ്ഗത്തെ ആരും കാണാതെ പോകല്ലേ…| Kaal vindu keeral malayalam

Kaal vindu keeral malayalam : ഇന്നത്തെ സമൂഹം നേരിടുന്ന ഒരു ആരോഗ്യപ്രശ്നവും ചർമ്മപ്രശ്നവുമാണ് കാലുകളിലെ വിണ്ടുകീറൽ. കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും അനുഭവിക്കുമ്പോൾ വളരെയേറെ വേദനജനകമായ ഒരു അവസ്ഥയാണ് ഇത്. കാൽപാദത്തിന് ചുറ്റും ഉപ്പൂറ്റിയുടെ ഭാഗത്ത് ഉണ്ടാകുന്ന മുറിവുകളാണ് ഇത്. ഇത്തരത്തിൽ വിണ്ടുകീറൽ ഉണ്ടാകുമ്പോൾ തൊലിപ്പുറത്ത് പൊട്ടുകയും പിന്നീട് ആ മുറിവുകൾ ആഴം ആവുകയും ചെയ്യുന്നു. പ്രധാനമായും ശുചിത്വമില്ലായ്മയാണ് ഇത്തരത്തിലുള്ള കാലുകളുടെ വിണ്ടുകീറലിന്റെ കാരണം. കൂടാതെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുമ്പോഴും.

ഇത്തരത്തിൽ കാലുകൾ വിണ്ടുകീറുന്നതായി കാണാൻ സാധിക്കും. കൂടുതലായും മഞ്ഞുകാലത്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികമായി തന്നെ കാണുന്നത്. ഇത്തരത്തിൽ കാലുകളിൽ വീണ്ടുകീറൽ ഉണ്ടാകുമ്പോൾ കാൽപാദങ്ങൾ താഴെ കുത്താൻ വരെ വളരെയധികം ബുദ്ധിമുട്ടാണ് ഓരോരുത്തരും അനുഭവിക്കുന്നത്. മനുഷ്യ ശരീരത്തെ പിടിച്ചുനിർത്തുന്നതാണ് ഉപ്പൂറ്റികൾ. അതിനാൽ തന്നെ അമിതഭാരമുള്ളവർക്ക് ഇത്തരത്തിൽ ഉപ്പൂറ്റിയിൽ വീണ്ടുകീറൽ ഉണ്ടാകുന്നു.

കൂടാതെ അധികം നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ഇത്തരത്തിൽ വീണ്ടുകീറൽ സർവ്വസാധാരണമായി കാണാൻ സാധിക്കും. പലതരത്തിലുള്ള രോഗങ്ങൾ ഉള്ളവർക്കും ഇത്തരത്തിൽ ഉപ്പുറ്റിയിൽ വിണ്ടുകീറുന്നത് കാണാം. തൈറോയ്ഡ് സംബന്ധമായിട്ടുള്ള രോഗങ്ങൾ ഉള്ളവർക്കും പ്രമേഹമുള്ളവർക്കും വിണ്ടുകീറൽ ഉണ്ടാകുന്നു. കൂടാതെ സോറിയാസിസ് എക്സിമ എന്നിങ്ങനെ ഉള്ളവർക്കും ഇത്തരത്തിൽ കാണാവുന്നതാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ അയൺ സിംഗ് കാൽസ്യം.

എന്നിങ്ങനെയുള്ള ധാതുലവണങ്ങളുടെ അപ്പര്യാപ്തത മൂലവും ഇത്തരത്തിൽ കാലുകളിൽ വിണ്ടുകീറലുകൾ കാണുന്നു. അതുപോലെതന്നെ ടൈറ്റായി ഷൂസ് ധരിക്കുന്നവർക്കും ഇത്തരത്തിൽ കാണുന്നു. കൂടാതെ കൃഷിപ്പണി ചെയ്യുന്നവർ എപ്പോഴും നനവിൽ നിൽക്കുന്നതിനാൽ അവർക്കും ഇത്തരം ഒരു അവസ്ഥ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണുള്ളത്. ഇത്തരത്തിൽ വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കാലിലെ വിണ്ടുകീറിലെ പെട്ടെന്ന് തന്നെ പരിഹാരം കാണാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *