ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നതിന് നമുക്ക് നമ്മുടെ ശരീരത്തിലെ ഏറ്റവും ആവശ്യമായി വേണ്ട ഒന്നാണ് കൊളസ്ട്രോൾ. പ്രധാനമായി രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ആണ് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ ഉള്ളത്. നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ. ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ കൊളസ്ട്രോൾ അമിതമാകുമ്പോൾ അത് പല തരത്തിലുള്ള രോഗങ്ങളെയാണ് ക്ഷണിച്ചുവരുന്നത്.
ജീവിതശൈലി രോഗങ്ങളിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് അമിതമായിട്ടുള്ള കൊളസ്ട്രോൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെയാണ് ഇത്തരത്തിലുള്ള കൊളസ്ട്രോളുകൾ അമിതമായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. നാം കഴിക്കുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ആഹാരങ്ങൾ അന്നജങ്ങൾ ഇവയെല്ലാം തന്നെ കൊളസ്ട്രോളിന് ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ കൊളസ്ട്രോൾ ശരീരത്തിൽ അധികമാകുമ്പോൾ അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുകയും അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
അതിനാൽ തന്നെ ഹൃദ്രോഗസാധ്യതകൾ ഇത് മൂലം വളരെ ഏറെയാണ് ഓരോരുത്തരിലും കാണുന്നത്. കൂടാതെ ഓർമ്മക്കുറവ് അമിത ക്ഷീണം കിതപ്പ് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഇത് മൂലം ഓരോരുത്തരും അനുഭവിക്കുന്നത്. ഇത്തരത്തിൽ ഒട്ടനവധി ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകുമ്പോൾ പല ടെസ്റ്റുകളും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ കൊളസ്ട്രോൾ വർദ്ധിച്ചു നിൽക്കുന്നതായി കാണുന്നു.
ഇത്തരത്തിലുള്ള കൊളസ്ട്രോളിന് നിയന്ത്രിക്കുന്നതിന് പലതരത്തിലുള്ള മരുന്നുകൾ ഇന്ന് ഓരോരുത്തരും സ്വീകരിക്കുന്നു. എന്നാൽ മരുന്നുകൾ കൊണ്ട് മാത്രം കൊളസ്ട്രോളിന് പൂർണമായി ഭേദമാക്കാൻ സാധിക്കുകയില്ല. ശരിയായിവിധം ഒരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയും വ്യായാമം തുടരുകയും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മരുന്നുകൾ പോലുമില്ലാതെ ഇതിനെ മറികടക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.