ജീവനെ തന്നെ മാറ്റിമറിക്കുന്ന മറവി രോഗത്തിന്റെ യഥാർത്ഥ കാരണങ്ങളെയും പ്രതിവിധികളെയും ആരും തിരിച്ചറിയാതെ പോകരുതേ…| Maravi Rogam Maran

Maravi Rogam Maran : മറ്റുള്ള ജീവികളിൽ നിന്ന് നമ്മെ വ്യത്യസ്തമാക്കുന്നു ഒന്നാണ് നമ്മുടെ ഓർമ്മശക്തി. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത് അവന്റെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വഴിയാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഓർമ്മശക്തിയെ ബാധിക്കുന്ന രോഗങ്ങളും കൂടുതലായി തന്നെ കാണാൻ സാധിക്കും. ഇത് നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറിക്കുന്ന ഒരു രോഗാവസ്ഥയാണ്. സാധാരണയായി ഒരു വ്യക്തി ജീവിതത്തിൽ എല്ലാ കാര്യങ്ങളും ഓർത്തിരിക്കുമ്പോൾ ഇടയ്ക്ക് ചില കാര്യങ്ങൾ മറന്നു പോകുന്നതായി കാണാൻ സാധിക്കും.

അത് സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ചിലർ അടിക്കടി ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളും മറക്കുകയും പിന്നീട് അവരുടെ ഓർമ്മ പൂർണമായി ഇല്ലാതായിത്തീരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനെയാണ് ഡിമെൻഷ്യ എന്ന് പറയുന്നത്. നമുക്ക് ചിന്തിക്കാൻ പറ്റാവുന്നതിനും അപ്പുറം ആയിട്ടുള്ള ഒരു അവസ്ഥയാണ് ഇത്. സ്വന്തം കൂടപ്പിറപ്പുകളെ വരെ തിരിച്ചറിയാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്.

പണ്ടുകാലത്ത് ഇത്തരം രോഗങ്ങളെ കുറിച്ചുള്ള കണ്ടുപിടുത്തങ്ങൾ കുറവായതിനാൽ തന്നെ ചികിത്സ രീതികളും വളരെ കുറവായിരുന്നു. എന്നാൽ ആധുനിക മെഡിക്കൽ സയൻസ് വിപുലീകരിച്ചതിന് ഭാഗമായി ഇത്തരത്തിലുള്ള പല ഡിമെൻഷ്യകൾക്കും ശരിയായിവിധ ചികിത്സ ലഭ്യമാണ്. അതിനാൽ തന്നെ ഇവയിൽ നിന്ന് മറികടക്കാനും ഓർമ്മക്കുറവിനെ പൂർണമായി പരിഹരിക്കാനും ഇത്തരം മാർഗങ്ങളുടെ സാധിക്കും.

ചില സമയങ്ങളിൽ ചിലർ പെട്ടെന്ന് വീഴുകയോ അതുപോലെ തന്നെ മറ്റു അപകടങ്ങൾ നടക്കുകയോ ചെയ്തിട്ടുണ്ടാകും. അത്തരത്തിൽ തലയിടിച്ച് വീഴുന്നതിന്റെ ഭാഗമായിത്തന്നെ നമ്മുടെ തലച്ചോറിനെ ക്ഷതം ഉണ്ടാവുക തിരിച്ചറിയാതെ പോവുകയും പിന്നീട് ആ വ്യക്തി നടക്കുവാനും സംസാരിക്കാനും കഴിയാതെ വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് മറ്റൊരു ഡിമെൻഷ്യ എന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *