പാലപ്പം ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലേ. വീട്ടിൽ ഇടയ്ക്കിടെ പാലപ്പം തയ്യാറാക്കി കഴിക്കുന്നവർ ആയിരിക്കും നമ്മളിൽ കൂടുതൽ പേരും. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പാലപ്പം തയ്യാറാക്കി കഴിക്കാം. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് വളരെ പെട്ടെന്ന് അരമണിക്കൂർ തയ്യാറാക്കി എടുക്കാവുന്ന പാലപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഗോതമ്പു പലപ്പത്തിന്റെ റെസിപ്പി മുൻപ് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈസ്റ്റും സോഡാപ്പൊടിയും ഒന്നും ചേർക്കാതെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് പാലപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ പാലപ്പം തയ്യാറാക്കി എടുക്കാൻ ഒരു മീഡിയം സൈസ് വലിപ്പം ഉള്ള ഗ്ലാസിലെ ഒന്നര ഗ്ലാസ് പച്ചരി ആണ് ആവശ്യമായത്. റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന പച്ചരി ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്.
പിന്നീട് ഇത് പൊന്തി വരാനായി ചില കാര്യങ്ങൾ ചേർക്കേണ്ടതുണ്ട്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉഴുന്ന് ഒരു ടീസ്പൂൺ ഉലുവ ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക. ഇത് കുതിരാനായി വയ്ക്കുക. സാധാരണ ചെയ്യുന്ന പോലെ രാവിലെ വെള്ളത്തിലിട്ടു വയ്ക്കുക വൈകിട്ട് അരയ്ക്കുക ഈയൊരു രീതിയിൽ ചെയ്തെടുക്കുക. പിന്നീട് എന്തെങ്കിലും മൂടി ഉപയോഗിച്ച് മൂടി വയ്ക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്.
പിന്നീട് മിക്സിയുടെ ജാറിൽ അര കപ്പ് തേങ്ങ എടുക്കുക. പിന്നീട് ഇതിലേക്ക് അര ഗ്ലാസ് ചോറും കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി അരച്ചെടുക്കുക. മിക്സി ചൂടാകാതെ അരച്ചെടുക്കണം. പിന്നീട് ഈ മാവ് കൈവച്ച് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് അടച്ചുവെക്കുക. 8 മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ ഇത് പതഞ്ഞു പൊങ്ങുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.