മലബന്ധം പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. മലബന്ധം ശോധന കുറവു വയറ്റിൽ നിന്ന് പോകാനുള്ള പ്രയാസം ഇതുമൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. മലബന്ധം പിടിപെട്ട് കഴിഞ്ഞാലും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ മലബന്ധം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ.
അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസമാണ് മലം പോകാതെ വരുന്ന ബുദ്ധിമുട്ട് ഉണ്ടാവുക എങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. എന്നാൽ സ്ഥിരമായി മല പോകുമ്പോഴും വയറിനു വേദന ഉണ്ടാവുക അതുപോലെതന്നെ അടിവയറ്റിൽ ബുദ്ധിമുട്ട് ഉണ്ടാവുക ഉറക്കം കിട്ടാതെ വരിക ദേഷ്യം വരിക അടിയിൽ എന്തോ സാധനം തള്ളി നിൽക്കുന്ന പോലെയുള്ള തോന്നൽ. നന്നായി ഗ്യാസ് പോകുന്നുണ്ട് വയറു വീർത്തു നിൽക്കുന്നു. ശരീരത്തിന് പ്രവർത്തനങ്ങൾ ശരിയാകുന്നില്ല. അതുപോലെതന്നെ കടുത്ത വേദന പൂർണമായി പോകുന്നില്ല.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് മലബന്ധം എന്ന് പറയുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്. നമ്മുടെ ജീവിത ശൈലിയിൽ വ്യായാമം ഇല്ലാതെ ഉറക്കമില്ലാതെ സമയത്ത് നേരത്തെ എഴുന്നേൽക്കാതെ വെള്ളം കുടിക്കാതെ പുറത്തു നിന്ന് ഭക്ഷണം കഴിച്ചു നമ്മുടെ വയർ കേടുവരുത്തിയതാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ഇതു കൂടാതെ ചില മരുന്നുകൾ അയക്കുന്നത് കൊണ്ടും ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഞരമ്പ് സംബന്ധമായ രോഗങ്ങൾ കാരണവും ഇത് സംഭവിക്കുന്നുണ്ട്. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നത് കുറയുന്നവരിലും വൃതം നോക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഇനി വ്യായാമം ഇല്ലാതെ കുറെ സമയം ഇരുന്നു ജോലി ചെയ്യുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മലം പിടിച്ചിരിക്കുന്ന ശീലവും ചിലരിൽ ഉണ്ടാകാറുണ്ട്. ഇങ്ങനെ ചെയ്തുവരുന്ന ആളുകളിൽ മലബന്ധം ഉണ്ടാകുന്നു. മറ്റു മലാശയ രോഗങ്ങൾ ഉള്ളവരിൽ ഇത് സംഭവിക്കാം. മലബന്ധം വന്നിട്ടുള്ളവർ അത് മാറി കിട്ടാൻ മരുന്ന് കഴിക്കുന്നതിനു മുൻപായി നമ്മൾ നിയന്ത്രിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത് ജീവിതശൈലിലുള്ള നിയന്ത്രണങ്ങൾ. അതുപോലെതന്നെ ഭക്ഷണത്തിലെ നിയന്ത്രണങ്ങൾ. മരുന്നുകളുടെ കാര്യത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവയാണ് അവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena