PCOD Malayalam Health Tips : ഇന്നത്തെ കാലത്ത് സ്ത്രീകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പിസിഒഡി. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുന്നതിനാണ് ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായും സ്ത്രീകളിൽ കാണുന്നത്. ഇന്ന് പ്രായഭേദമന്യേ എല്ലാ സ്ത്രീകളിലും ഇത് കാണാൻ സാധിക്കും. സ്ത്രീകളിൽ അണ്ഡാശയങ്ങളിൽ ഉണ്ടാകുന്ന ചെറിയ സിസ്റ്റുകൾ ആണ് ഇത്. പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഈയൊരു അവസ്ഥ വഴി സ്ത്രീകൾ അനുഭവിക്കേണ്ടതായി വരുന്നത്. അത്തരത്തിൽ ആദ്യത്തെ ലക്ഷണം എന്നു പറയുന്നത്.
ഇർറെഗുലർ ആയിട്ടുള്ള പീരിയഡ്സ് ആണ്. മാസത്തിൽ ഒരിക്കൽ കാണേണ്ട ആർത്തവം രണ്ടും മൂന്നുമാസം കഴിഞ്ഞ് കാണുന്ന അവസ്ഥയാണ് ഇത്. അതോടൊപ്പം തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിച്ചിട്ടും വണ്ണം കുറയാത്ത അവസ്ഥ അമിതമായി മുഖത്ത് മുഖക്കുരുക്കൾ വരിക മുഖത്തെ അമിത രോമവളർച്ച എന്നിങ്ങനെയുള്ളവയാണ് ഇതിന്റെ മറ്റു ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള പല ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും.
പലരും അതിനെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ പിസിഒഡി എന്ന പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ എത്ര മരുന്നുകൾ കഴിച്ചാലും ഇത്തരത്തിലുള്ള ലക്ഷണങ്ങളിൽ നിന്ന് മോചനം പ്രാപിക്കാൻ സാധിക്കുകയില്ല. ഇത്തരത്തിൽ പിസിഒഡി എന്ന പ്രശ്നം വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് സ്ത്രീകളുടെ ഹോർമോണുകളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിനാലാണ്.
സ്ത്രീ ഹോർമോണുകൾ ഈ കണ്ടീഷനിൽ കുറയുകയും പുരുഷ ഹോർമോണുകൾ സ്ത്രീ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സിറ്റുവേഷൻ ആണ് ഇത്. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശരീരം പ്രകടമാക്കുന്നത്. അതിനാൽ തന്നെ ഇതേ മറികടക്കുന്നതിന് വേണ്ടി ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.