എല്ലാ കാലത്തും നമ്മെ ഒരുപോലെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് പനി. പനി ജീവിതത്തിൽ ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. പണ്ട് കാലത്ത് നിസ്സാരമായി കരുതിയിരുന്ന ഈ പനി ഇന്നത്തെ കാലത്ത് ഭീകരവാദികളെ പോലെയാണ് കാണപ്പെടുന്നത്. അതിലുള്ള പ്രധാന കാരണം എന്ന് പറഞ്ഞത് ഇന്നത്തെ കാലത്തെ ഒട്ടുമിക്ക മഹാമാരിയുടെയും ലക്ഷണം പനിയാണ്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ശരീരത്തിൽ അടിക്കടി പനി ഉണ്ടാകുന്നത്.
എന്നാൽ കുറച്ച് വർഷങ്ങൾ മുമ്പ് വരെ പനി വന്നു കഴിഞ്ഞാൽ രണ്ടോ മൂന്നോ കൂടിപ്പോയാൽ നാലോ അതിനപ്പുറം അത് നീണ്ടു നിൽക്കാറില്ല. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പനി വരികയാണെങ്കിൽ അത് ഒരാഴ്ച രണ്ടാഴ്ച നീണ്ടുനിൽക്കുകയാണ് പതിവ്. കുട്ടികളിലും മുതിർന്നവരിലും എല്ലാവരിലും ഇതുതന്നെയാണ് ഇന്നത്തെ അവസ്ഥ. ഇത്തരത്തിലുള്ള പനിയുടെ പ്രധാന കാരണം എന്ന് പറഞ്ഞത് നമ്മുടെ ശരീരത്തിലേക്ക്.
മറ്റും ബാക്ടീരിയകളും വൈറസുകളും കയറിക്കൂടി രോഗപ്രതിരോധശേഷിയെ തളർത്തുന്നു എന്നതിനാലാണ്. ഇത്തരത്തിൽ പനി മാറി കഴിഞ്ഞാൽ അതിന്റെ പിന്നാലെ ഒട്ടനവധി അസ്വസ്ഥതകൾ ആണ് ഉണ്ടാകുന്നത്. ജലദോഷം കഫക്കെട്ട് ചുമ എന്നിങ്ങനെ തുടങ്ങി മുടികൊഴിച്ചിൽ ക്ഷീണം തളർച്ച മാനസിക സമ്മർദ്ദം ഉറക്കമില്ലായ്മ എന്നിങ്ങനെ നീണ്ട നിര തന്നെ ഇതിനെ ഇന്നുള്ളത്.
ഇന്ന് പനിയെ ചികിത്സിക്കുന്നതോടൊപ്പം തന്നെ ഇത്തരത്തിലുള്ള തുടർ രോഗങ്ങളെയും ആളുകൾ ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പനികൾ ഉണ്ടായതിനുശേഷം വരുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മൂലം തലയിൽ ചീർപ്പ് വയ്ക്കാനേ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള മുടികൊഴിച്ചിലിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ ഡിയുടെ ഡെഫിഷ്യൻസി ആണ്. തുടർന്ന് വീഡിയോ കാണുക.