ഇന്ന് നിരവധി ആളുകളെ ബാധിച്ചിട്ടുള്ള ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ. കിഡ്നിയിൽ ഉണ്ടാകുന്ന ചെറിയ കല്ലുകൾ ആണ് ഇത്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ തന്നെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വെള്ളം കുടിക്കാത്തതാണ്. നമ്മുടെശരീരത്തിലേക്ക് കടന്നുവരുന്ന വിഷപദാർത്ഥങ്ങളെ അരിച്ചെടുക്കുക എന്നുള്ള ധർമ്മമാണ് കിഡ്നിക്കുള്ളത്.
ഇത്തരത്തിൽ വിഷാംശങ്ങളെ അരിച്ചെടുക്കുന്നതിന് ധാരാളം വെള്ളം ആവശ്യമായി വരുന്നു. കൂടാതെ ഈ അരിച്ചെടുക്കുന്ന വിഷാംശങ്ങളെ മൂത്രത്തിലൂടെ ആണ് കിഡ്നി പുറന്തള്ളുന്നത്. അതിനാൽ തന്നെ വെള്ളം കിഡ്നിയുടെ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ കിഡ്നിയിൽ വേസ്റ്റ് പ്രോഡക്ടുകൾ അടഞ്ഞുകൂടി കിടക്കുമ്പോൾ അത് കിഡ്നി സ്റ്റോണുകളായി രൂപം പ്രാപിക്കുന്നു. ഇന്ന് ഏറ്റവും അധികം നമ്മുടെ ഇടയിൽ കണ്ടുവരുന്ന സ്റ്റോൺ കാൽസ്യം സ്റ്റോണുകളാണ്.
അമിതമായി കാൽസ്യം കഴിക്കുമ്പോൾ അത് വിഘടിച്ച് ഉണ്ടാകുന്നവ ആണ് കാൽസ്യം സ്റ്റോണുകൾ. അതിനാൽ തന്നെ കാൽസ്യക്കുറവ് എന്ന പേരിൽ അമിതമായി കാൽസ്യം ടാബ്ലറ്റുകളും മറ്റും കഴിക്കുന്നവർ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാൽസ്യം സ്റ്റോണുകളെ പോലെ തന്നെ യൂറിക്കാസിഡ് വർദ്ധിക്കുന്നതും മൂലവും സ്റ്റോണുകൾ ശരീരത്തിൽ ഉണ്ടാകുന്നതായി കാണാം. ഇത്തരത്തിൽ കിഡ്നി സ്റ്റോണുകൾ കൂടുതലായും വൈറ്റ് കോളർ ടൈപ്പ് ജോലി ചെയ്യുന്നവർക്കാണ് കാണുന്നത്.
അതോടൊപ്പം തന്നെ പ്രായാധിക്യവും ഇതിന്റെ ഒരു ഘടകമാണ്. ഇത്തരത്തിൽ കിഡ്നിയിൽ കല്ലുണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളായി നമ്മുടെ ശരീരം കാണിച്ചു തരാറുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വയറിന്റെ ഒരു സൈഡിൽ ഉണ്ടാകുന്ന വേദന. അതുപോലെതന്നെ അടിക്കടി മൂത്രമൊഴിക്കാനുള്ള ടെൻഡൻസിയും മൂത്രത്തിലെ പതയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.