അപകടകരമായ വലിയ ഒരു അസുഖമാണ് ക്യാൻസർ. ഇത് ശരീരത്തിലെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ക്യാൻസർ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദഹനേന്ദ്രിയത്തിൽ കാണപ്പെടുന്ന ക്യാൻസറുകളിൽ വളരെ കോമൺ ആയി കാണുന്ന ഒന്നാണ് മലാശയ കാൻസർ. ഇതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
മലാശയം ദഹനേന്ദ്രിയത്തിൽ ഏറ്റവും അടിഭാഗത്ത് കാണുന്ന ഭാഗമാണ്. ഈ ഭാഗത്ത് ആണ് മല രൂപപ്പെടുന്നത്. ആ ഭാഗത്ത് നിന്ന് തന്നെയാണ് ഏറ്റവും കൂടുതലായി വെള്ളം ആഗിരണം ചെയ്യപ്പെടുന്നത്. എന്തെല്ലാമാണ് മലാശയ ക്യാൻസർ കാരണങ്ങൾ എന്തെല്ലാം ആണ് അതിന്റെ ലക്ഷണങ്ങൾ എങ്ങനെ ഇത് നേരത്തെ കണ്ടുപിടിക്കാം എങ്ങനെയാണ് ഇതിന്റെ ചികിത്സാരീതി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 50 വയസ്സിനു മുകളിലുള്ള ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പം ആളുകളിൽ പോലും മലാശയ കാൻസർ കണ്ടുവരുന്നുണ്ട്. പ്രായം കൂടുന്തോറും മലാശയ ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 10 മുതൽ 20 ശതമാനം മലാശയ കാൻസർ പാരമ്പര്യമായി കാണപ്പെടുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഇതു വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ജീവിതശൈലി രോഗം ആയിട്ടാണ് ഇത് കണക്കാക്കുന്നത്. വ്യായാമക്കുറവ് കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങളുടെ അധികമായ ഉപയോഗം.
മാംസാഹാരം പ്രത്യേകിച്ച് ചുവന്ന മാംസം അമിതമായ ഉപയോഗം പുകയിൽ പാകപ്പെടുത്തുന്ന മാംസാഹാരങ്ങൾ അധികമായി കഴിക്കുക ഈ ഭക്ഷണം കഴിക്കുന്നവരിൽ എല്ലാം മലാശയ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.