ജീവിതശൈലിയിൽ മാറ്റങ്ങൾ വരുന്നതിന് അനുസരിച്ച് ജീവിതശൈലി രോഗങ്ങൾ ഉടലെടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ജീവിതശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം എന്നത് നമ്മുടെ ഹൃദയം രക്തത്തെ പമ്പ് ചെയ്യുമ്പോ ഉണ്ടാകുന്ന ആ സമ്മർദ്ദമാണ്. ഇത് ഒരു നോർമൽ ലെവലിൽ ആണെങ്കിൽ നമ്മുടെ ശരീരത്തിൽ ബിപി നോർമൽ ആണെന്ന് നമുക്ക് പറയാനാകും. ഇതിന്റെ നോർമൽ റേഞ്ച് എന്ന് പറയുന്നത് 120/80 ആണ്.
ഈ ബ്ലഡ് പ്രഷർ കൂടുമ്പോഴും കുറയുമ്പോഴും അത് നമ്മുടെ ശരീരത്തിന് ദോഷകരമാണ്. ആഹാരരീതിയിലും ജീവിത രീതിയിലും മാറ്റങ്ങളും ഉണ്ടാകുന്നതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് കൂടുതലായി തന്നെ കാണപ്പെടുന്നു. പ്രായമാകുമ്പോൾ കണ്ടുവന്നിരുന്ന ഈ രോഗവസ്ഥ ഇന്ന് ചെറുപ്പക്കാരിലും കൂടി വരുന്നതായി കാണാൻ കഴിയുന്നു. ഇത്തരത്തിലുള്ള ഹൈപ്പർ ടെൻഷനുകളെ രണ്ടായി തരംതിരിക്കാവുന്നതാണ്. അതിലൊന്ന് പ്രാഥമിക ഹൈപ്പർടെൻഷൻ ആണ്.
ഇത് ഘട്ടം ഘട്ടമായി നമ്മളിലേക്ക് വർദ്ധിച്ചുവരുന്ന ഹൈപ്പർ ടെൻഷൻ ആണ്. ഇത് പാരമ്പര്യം വഴിയാണ് ഓരോരുത്തർക്കും ഉണ്ടാകുന്നത്. സെക്കൻഡറി ഹൈപ്പർടെൻഷൻ എന്ന് പറയുമ്പോൾ മറ്റ് പല രോഗങ്ങൾ മൂലം ഉണ്ടാകുന്ന ഹൈപ്പർടെൻഷൻ ആണ്. ഇത്തരത്തിൽ സെക്കൻഡറി ഹൈപ്പർടെൻഷൻ ഹൃദ്രോഗമുള്ളവർ വൃക്ക രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് ഉണ്ടാകുന്ന ഹൈപ്പർടെൻഷൻ ആണ്.
ജീവിതശൈലിൽ വരുന്ന മാറ്റങ്ങൾ പോലെ തന്നെ അമിതമായിട്ടുള്ള പുകവലിയും മദ്യപാനവും എല്ലാം ബ്ലഡ് പ്രഷറിന്റെ കാരണങ്ങളാണ്. മറ്റൊന്ന് പാരമ്പര്യപരമായിട്ട് ഉണ്ടാകുന്നവയാണ്. കൂടാതെ അമിതാഹാരം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഇതിന്റെ പിന്നിലുള്ള ഘടകങ്ങളാണ്. പലതരത്തിലുള്ള സ്ട്രെസ് മാനസിക സമ്മർദ്ദങ്ങൾ ആൻഡ് സൈറ്റി എന്നിങ്ങനെയുള്ളവയെല്ലാം ഇതിന്റെ മറ്റു ഘടകങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.