നമ്മുടെ വീടിനെ പ്രധാനമായും എട്ട് ദിക്കുകൾ ഉണ്ട്. ഈ ഓരോ ദിക്കിലും ഓരോ സവിശേഷതകളും ഉണ്ട്. വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് എന്നിങ്ങനെ നീണ്ടുകിടക്കുന്ന ഈ ദിശകളിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു ദിശയാണ് തെക്ക് ദിശ. ഈ എട്ട് ദിക്കുകളെ അപേക്ഷിച്ച് യമദേവൻ നിൽക്കുന്ന ഒരു ദിശയാണ് തെക്ക് ദിശ. മൃത്യുവിന്റെ ദേവനാണ് യമദേവൻ. വാസ്തുശാസ്ത്രപ്രകാരം തെക്കുദിശയുടെ വാസ്തു ശരിയല്ലെങ്കിൽ മരണതുല്യ മായിട്ടുള്ള ഫലമാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.
അതിനാൽ തന്നെ വാസ്തുശാസ്ത്രപരമായി പ്രത്യേക സ്ഥാനം നാമോരോരുത്തരും കൽപ്പിക്കുന്നത്. ഇത്തരത്തിൽ വാസ്തുശാസ്ത്രപരമായി തെക്ക് ദിശ ശരിയല്ല എങ്കിൽ യമദേവൻ കോപിഷ്ഠൻ ആവുകയും അതിന്റെ ഫലമായി നമ്മുടെ ജീവിതത്തിൽ മരണം വരെ ഉണ്ടാകാൻ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. തെക്ക് ദിശ ശരിയല്ലാതെ നിൽക്കുകയാണെങ്കിൽ രണ്ട് തരത്തിലുള്ള ദോഷങ്ങളാണ് നമ്മളിലേക്ക് കടന്നു കൂടുന്നത്.
അതിൽ ഒന്ന് എന്നത് നമ്മുടെ ആരോഗ്യവും ആയുസ്സും ക്ഷയിക്കും എന്നുള്ളതാണ്. മറ്റൊന്ന് സ്ത്രീകൾക്ക് ദുരിതമൊഴിഞ്ഞ സമയം ഉണ്ടാവുകയില്ല എന്നുള്ളതാണ്. അത്തരം വീടുകളിൽ താമസിക്കുന്ന സ്ത്രീകൾക്ക് മാനസിക പരമായും ശാരീരിക പരമായും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും രോഗ ദുരിതങ്ങളും ജീവിതത്തിൽ സഹിക്കാൻ പറ്റാത്ത വിഷമങ്ങളും ഉണ്ടാകുന്നു.
അതിനാൽ തന്നെ ഏതൊരു വീടും കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഈ ദിശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. യമദേവന്റെ ദിശ ആയതിനാലാണ് മരണപ്പെട്ട ഏതൊരു വ്യക്തിയെയും അടക്കുന്നതിനെ തെക്കു ദിശ നാമോരോരുത്തരും തെരഞ്ഞെടുക്കുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും തെക്ക് ദിശ ഉയർന്നു തന്നെ ഇരിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് ദോഷങ്ങൾ ക്ഷണിച്ചു വരുത്തുന്നു. തുടർന്ന് വീഡിയോ കാണുക.
https://youtu.be/kYQ5i4fpTMY