മലത്തിലൂടെ ഇടയ്ക്കിടെ രക്തം പോകുന്നതായി കാണാറുണ്ടോ? ഇവയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ ലോകം മാറ്റങ്ങളുടെ ലോകമാണ്. മാറ്റങ്ങളുടേതു പോലെ തന്നെ രോഗങ്ങളുടെയും കാലമാണ് ഇത്. ഇന്നത്തെ കാലത്ത് ആർക്കും പ്രവചിക്കാൻ കഴിയാതെ തന്നെ രോഗങ്ങൾ ഉടലെടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ നമ്മുടെ ജീവൻ കാർന്നു തിന്നുന്ന ഒരു രോഗമായി മാറി കഴിഞ്ഞിരിക്കുകയാണ് ക്യാൻസറുകൾ. ഇന്നത്തെ സമൂഹത്തിൽ ക്യാൻസറുകൾ സർവ്വസാധാരണമായി കുട്ടികളിലും മുതിർന്നവരിലും സ്ത്രീ പുരുഷ്യ ഭേദമന്യേ കാണുന്നു. ഇന്നത്തെ മരണങ്ങളുടെ ഏറ്റവും.

വലിയ കാരണം ഇതുതന്നെയാണ്. അത്തരത്തിൽ ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു ക്യാൻസറാണ് കൊളോൺ ക്യാൻസർ അഥവാ വൻകുടലിലെ ക്യാൻസർ. ഇന്നത്തെ ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള ക്യാൻസറുകളുടെ പ്രധാന കാരണം. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും അമിതമായ റെഡ് മീൽസ് കഴിക്കുന്നതും മദ്യപാനം പുകവലി എന്നിങ്ങനെയുള്ളവരുടെ.

ഉപയോഗവും എല്ലാം ഇത്തരം ക്യാൻസറുകളുടെ കാരണങ്ങളാണ്. അതുപോലെ തന്നെ വ്യായാമമില്ലായ്മയും അമിതമായിട്ടുള്ള ഭാരവും ഇതിന്റെ പിന്നിലുള്ള ഘടകങ്ങളാണ്. കൂടാതെ ചിലരിലെങ്കിലും പാരമ്പര്യം ആയിട്ടും ഇത്തരത്തിലുള്ള രോഗങ്ങൾ കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള കൊളോൺ ക്യാൻസറുകളിൽ ഏറ്റവും ആദ്യമായി അത് പ്രകടമാകാറുള്ളത് മലവിസർജ്യത്തിലുള്ള വ്യത്യാസങ്ങളാണ്.

മലം പോകുന്നതിനുള്ള ബുദ്ധിമുട്ട് മലം കറുത്ത് രക്തത്തോട് കൂടി പോവുക മലത്തിൽ കഫം കാണുക എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. കൂടാതെ ആസാധാരണമായി ശരീരഭാരം കുറയുക ക്ഷീണം തളർച്ച വിശപ്പില്ലായ്മ എന്നിവയെല്ലാം പ്രാഥമിക ഘട്ടങ്ങളിൽ തന്നെ കാണാൻ സാധിക്കുന്നു. കൂടാതെ ഛർദ്ദി മലം തീരെ പോകാത്ത അവസ്ഥ വയറുവേദന വയറു പിടുത്തം എന്നിങ്ങനെയുള്ളവയും ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *