ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ആരോഗ്യ സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ. പണ്ടുകാലത്തെയും എണ്ണ തേച്ചുള്ള കുളിയും മറ്റും മുടിയിഴകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങൾ ആയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് അത്തരത്തിലുള്ള ഒരു മാർഗ്ഗങ്ങളും നമ്മുടെ മുടികൾക്ക് നാം ഓരോരുത്തരും ചെയ്യുന്നില്ല. ഇത് മുടികൊഴിച്ചലിന്റെ വളരെ നിസ്സാരമായിട്ടുള്ള ഒരു കാരണമാണ്. എന്നാൽ ഈ മുടികൊഴിച്ചിലിനെ പിന്നിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളാണ് ഒളിഞ്ഞിരിപ്പുള്ളത്.
ഇവയെ യഥാക്രമം മാറ്റിയാൽ മാത്രമേ മുടികൊഴിച്ചിലുകൾ പൂർണമായും നമ്മുടെ ജീവിതത്തിൽ നിന്ന് മാറുകയുള്ളൂ. അല്ലാത്തപക്ഷം പലതരത്തിലുള്ള ഹെയർ ഓയിലുകളും ഉപയോഗിച്ചതു കൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാവുകയില്ല. ഇത്തരത്തിലുള്ള മുടികൊഴിച്ചലിന്റെ .പ്രധാന കാരണം എന്ന് പറയുന്നത് ഹോർമോണുകൾ ഉണ്ടാകുന്ന വേരിയേഷനുകളാണ്. പിസിഒഡി എന്ന അവസ്ഥയിൽ സ്ത്രീകളിൽ ഹോർമോണുകളിൽ ചെയ്ഞ്ച് ഉണ്ടാകുമ്പോൾ.
അത് മുടികൾ കൊഴിഞ്ഞുപോകുന്നതിനെ കാരണമാകാറുണ്ട്. കൂടാതെ തൈറോയ്ഡിസം എന്ന രോഗത്തിൽ തൈറോയ്ഡ് ഹോർമോണുകൾ ഉണ്ടാകുന്ന ചേഞ്ചസ് വഴി മുടികൾ കൊഴിഞ്ഞു പോകുന്നതും കാണാം. കൂടാതെ നമ്മുടെ ശരീരത്തിൽ മുടികളുടെ വളർച്ചയ്ക്ക് സഹായകരമായിട്ടുള്ള വിറ്റാമിനുകളുടെ അഭാവം നേരിടുമ്പോഴും ഇത്തരത്തിൽ മുടികൊഴിച്ചിലുകൾ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ വയറു സംബന്ധം ആയിട്ടുള്ള പല പ്രശ്നങ്ങളുടെയും ഒരു ലക്ഷണം മാത്രമാണ് മുടികൊഴിച്ചിൽ.
കൂടാതെ മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന കെമിക്കലുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഹെയർ ഓയിലുകളും ഹെയർ പാക്കുകൾ ഉപയോഗിക്കുന്നതും മുടികൊഴിച്ചിലിന്‍റെ മറ്റൊരു കാരണമാണ്. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ മുടികൾ നിർമ്മിക്കപ്പെട്ടിട്ടുള്ള കോളാജിൻ എന്ന പ്രോട്ടീനിനെ നശിപ്പിക്കുന്നു. അതിനാണ് ഇത്തരം അവസ്ഥകളിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.