ആന്റിഓക്സൈഡ്കളാലും വിറ്റാമിനുകളാലും ഫൈബറുകളാലും സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് പുളിരസവും മധുര രസവും ഒരുപോലെയുള്ള ഒന്നാണ്. അതിനാൽ തന്നെ ആദ്യം കഴിക്കും പിന്നെ മധുരിക്കും എന്നുള്ള ചൊല്ലുവരെ ഇതിനുണ്ട്. ഇതിന്റെ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങളാണ് നാമോരോരുത്തർക്കും നൽകുന്നത്. ഇതിൽ ഫൈബർ കണ്ടന്റ് ധാരാളമായി ഉള്ളതിനാൽ തന്നെ നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കുന്നതിന് ഇത് ഏറെ സഹായകരമാണ്.
അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ചെറുക്കാൻ ഇതിന്റെ ഉപയോഗം ഗുണം ചെയ്യും. വിറ്റാമിൻ എ ധാരാളമായി തന്നെ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഇത് അത്യുത്തമമാണ്. ഇത് കണ്ണിലെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മറ്റു പല രോഗങ്ങളിൽ നിന്നും ഇത് സംരക്ഷണം നൽകുന്നു. നെല്ലിക്കയിൽ ധാരാളമായി തന്നെ കാൽസ്യം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കാൻ ഇത് ഉപകാരപ്രദമാണ്.
ഓർമ്മക്കുറവ് ഉള്ളവർക്കും ഇത് സ്ഥിരമായി കഴിക്കുന്നത് ഓർമ്മശക്തി വീണ്ടെടുക്കാൻ സഹായകരമാണ്. കൂടാതെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോളിന് നീക്കം ചെയ്യുവാനും ഇതിന് കഴിവുണ്ട്. അതിനാൽ തന്നെ നാം ഓരോരുത്തരും ദിവസവും നെല്ലിക്ക വെറുതെ കഴിക്കുന്നതോ ജ്യൂസ് അടിച്ച് കഴിക്കുന്നതോ അത്യുത്തമമാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ പല രോഗങ്ങളെയും ഉടലെടുപ്പിക്കാൻ ശക്തിയുള്ള ഒന്നാണ് യൂറിക് ആസിഡ്.
ഇന്നത്തെ സമൂഹത്തിൽ യൂറിക്കാസിഡ് മൂലം ഒട്ടനവധി ആളുകളാണ് ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഉള്ള യൂറിക്കാസിഡ് മുഴുവനായി അലിയിപ്പിച്ചു കളയാൻ ശക്തിയുള്ള ഒന്നുകൂടി ആണ് നെല്ലിക്ക. നെല്ലിക്ക ഉപയോഗിച്ച് അത്തരത്തിൽ യൂറിക് ആസിഡിനെ പുറന്തള്ളുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.