ഇന്നത്തെ സമൂഹത്തെ ഭീതിയിലാക്കിയിട്ടുള്ള ഒരു രോഗമാണ് ഷുഗർ. രക്തത്തിൽ അധികമായി പഞ്ചസാരയുടെ അളവ് ഉയരുന്ന ഒരു അവസ്ഥയാണ് ഇത്. പണ്ടുകാലം മുതലേ ഷുഗർ എന്ന രോഗം നമുക്കിടയിൽ ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് അത് വ്യാപകമായിത്തന്നെ കാണുന്നു. പ്രായമാകുമ്പോൾ വന്നിരുന്ന രോഗങ്ങളിൽ ഒന്നായിരുന്നു ഇത് ഇപ്പോൾ ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ തന്നെ കാണുന്നു. ഇത്തരത്തിലുള്ള ഷുഗറിനെ ഇന്ന് പലതരത്തിലുള്ള മരുന്നുകളും.
ഇഞ്ചക്ഷനുകളും അവൈലബിൾ ആണ്. എന്നിരുന്നാലും മരുന്നുകളും ഇൻസുലിനുകളും എടുത്തിട്ടും ഷുഗർ കുറയാത്തവരെ കുറെയധികം ആളുകളെ നമുക്ക് കാണാം. ഡയബറ്റിക്സ് എന്ന് പറയുമ്പോൾ മധുരം മാത്രം ഒഴിവാക്കിക്കൊണ്ട് ഡയറ്റ് ചെയ്യുന്നവരാണ് ഓരോരുത്തരും. എന്നാൽ ഇത്തരം ആളുകൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക എന്നുള്ളതാണ്. നാം കഴിക്കുന്ന അരി ഗോതമ്പ് റാഗി തുടങ്ങിയ ധാന്യങ്ങൾ പോലും കാർബോഹൈഡ്രേറ്റുകൾ ആണ്.
അത്തരത്തിൽ അന്നജങ്ങളെ പൂർണമായി ഒഴിവാക്കിയാൽ മാത്രമേ ഷുഗറിനെ നമുക്ക് ഒരു പരിധിവരെ പിടിച്ചുനിർത്താൻ ആവുകയുള്ളൂ. പലതരത്തിലുള്ള ഷുഗർ ടെസ്റ്റുകൾ ചെയ്തുകൊണ്ട് നാം നമ്മുടെ ഷുഗറിന്‍റെ ലെവൽ കുറഞ്ഞതായി അറിയുന്നുണ്ടെങ്കിലും ചിലർക്ക് ഷുഗർ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വിട്ടുമാറാതെ തന്നെ ശരീരത്തിൽ കാണാൻ സാധിക്കും.
ഇവർ ദിവസവും ഇൻസുലിൻ എടുക്കുന്നവരും മരുന്നുകൾ കഴിക്കുന്നവരോമാകാം. എന്നിരുന്നാലും ഇവരിൽ ഇത്തരം അസ്വസ്ഥതകൾ വീണ്ടും വീണ്ടും കാണുമ്പോൾ നാം ഏറ്റവും ആദ്യം ടെസ്റ്റ് ചെയ്യേണ്ടത് എച്ച് ഡി എ വൺ സി ആണ്. നാം പൊതുവേ ചെയ്യുന്ന ടെസ്റ്റുകളിൽ ഷുഗർ കുറഞ്ഞതായി കണ്ടിരുന്നാലും ഈ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ നമ്മുടെ മൂന്നുമാസക്കാലത്തെ ഷുഗറിന്റെ ആവറേജ് ലെവൽ നമുക്ക് അറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.