ഇന്ന് ഒരു ചെടിയെ പറ്റി പരിചയപ്പെടാം. വീടിന് അരികിലും പരിസരപ്രദേശങ്ങളിലും പറമ്പുകളിലും കാണുന്ന ഒന്നാണ് എരിക്കിന്റെ ഇല. പല സ്ത്രീകളും സ്ഥിരമായി ഈ ഇലകൾ പറിച്ചു കൊണ്ടു പോകാറുണ്ട്. ഇതിന് നിരവധി ഗുണങ്ങൾ ഉണ്ട്. ഉപ്പൂറ്റി വേദനയ്ക്കും മുട്ടുവേദനക്കും അതുപോലെതന്നെ ഷുഗർ മാറുന്നതിന് ഈ ഇല ഉപയോഗിക്കാറുണ്ട്. ഒട്ടേറെ സവിശേഷതകളുള്ള ഒന്നാണ് എരിക്ക് മുട്ടുകാൽ വേദനയ്ക്ക് ഉപ്പൂറ്റി വേദനയ്ക്ക് എല്ലാം ഇത് ഉപയോഗിക്കാറുണ്ട്. എരിക്ക് ഇല ആവി ഉപയോഗിച്ച് ഈ വേദന മാറാറ് ഉള്ളതാണ്.
ഇത് നീര് ഉള്ള ഭാഗത്തും ഉളുക്കിയ ഭാഗത്തും വെക്കുകയാണെങ്കിൽഈ പ്രശ്നങ്ങൾ എല്ലാം മാറി കിട്ടുന്നതാണ്. കൂടാതെ ഷുഗർ ഉള്ള ആളുകൾ ഉള്ളം കാലിൽ കെട്ടിവെച്ച് രാത്രി സോക്സ് ഇട്ടു കിടക്കുകയാണെങ്കിൽ ഷുഗർ കുറയുമെന്നും പറയുന്നുണ്ട്. ഉഷ്ണമേഖലയിൽ വളരുന്ന ഒരു വിഷ ചെടിയാണ് എരിക്ക്. തരിശു ഭൂമികളിൽ ഇത് ധാരാളമായി വളരുന്നത് കാണാറുണ്ട്. നേർത്ത പഞ്ഞി യുള്ള ഇതിന്റെ വിത്തിനെ അപ്പൂപ്പൻ താടി എന്ന് വിളിക്കാറുണ്ട്.
വെള്ള എരിക്ക് ചുവപ്പ് കലർന്ന വയലറ്റ് കളർ ഉള്ള എരിക്ക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള എരിക്ക് കാണാറുണ്ട്. ചുവന്ന എരിക്കാണ് കൂടുതലായി കാണപ്പെടുന്നത്. വെള്ള എരിക്കിന്നെ മന്ദാരം എന്നും വിളിക്കുന്നുണ്ട്. എരിക്കിന്റെ കറ ശരീരത്തിൽ വീണാൽ ചുവപ്പ് നിറവും വീക്കവും പൊള്ളലും ഉണ്ടാവുന്നതാണ്. ഇതിന്റെ വിഷം സാവധാനമാണ് പ്രവർത്തിക്കുക.
പണ്ടുകാലങ്ങളിൽ മൃഗങ്ങളെ കൊല്ലുന്നതിന് എരിക്ക് കറ ഉപയോഗിക്കാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.