നാം ഓരോരുത്തരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് യൂറിനറി ഇൻഫെക്ഷനുകൾ. സ്ത്രീകളിലും പുരുഷന്മാരിലും ഈ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാകുന്നുണ്ടെങ്കിലും സ്ത്രീകളിലാണ് പൊതുവേ ഇത് കൂടുതലായി കാണുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് സ്ത്രീകളിലെ യൂട്രസും മൂത്രാശയും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു എന്നുള്ളതിനാലാണ്. വളരെയേറെ വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്ന ഒരു രോഗാവസ്ഥയാണ് ഇത്. അതുപോലെ തന്നെ ഏറ്റവും അധികം.
ആന്റിബയോട്ടിക്കുകൾ ആവശ്യമായി വന്നേക്കാവുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഈ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. ഇത്തരത്തിൽ മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയാണ് ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും മൂത്രത്തിൽ പത അധികമായി കാണുന്നതും അടിക്കടി മൂത്രം ഒഴിക്കുന്നതിനുള്ള ടെൻഡൻസിയും മൂത്രമൊഴിച്ച് കഴിഞ്ഞാലും അത് ശരിയായിവിധം പോയില്ല എന്നുള്ള തോന്നലും മൂത്രം ഇട്ടിറ്റായി പോകുന്നതും.
എല്ലാം യൂറിനറി ട്രാക്ട് ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ അസഹ്യമായിട്ടുള്ള വയറുവേദനയും നടുവേദനയും എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഏറ്റവും ആദ്യം നാം ചെയ്യുന്നത് യൂറിൻ ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്. ഇത്തരത്തിൽ യൂറിൻ ടെസ്റ്റിലൂടെ യൂറിൻ ഇൻഫെക്ഷന്റെ അളവ് തിരിച്ചറിയാൻ സാധിക്കുന്നു.
ഈ യൂറിൻ ടെസ്റ്റിലൂടെ നാമോരോരുത്തരും നോക്കുന്നത് പസ്സ് സെൽ ആണ്. ഇത് അഞ്ചിൽ കൂടുതലാണെങ്കിൽ യൂറിൻ ഇൻഫെക്ഷൻ ഉണ്ടെന്നും അത് ധാരാളമായി കാണുകയാണെങ്കിൽ യൂറിന ഇൻഫെക്ഷൻ വളരെ കൂടുതലാണെന്നും തിരിച്ചറിയാൻ സാധിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ യൂറിൻ കൾച്ചർ കൂടി ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.