പലപ്പോഴും കേൾക്കുന്ന ഒന്നാണ് ബിപിക്ക് മരുന്ന് കഴിക്കുന്നവരാണ് എന്ന്. എന്നാലും മുടങ്ങാതെ മരുന്നു കഴിച്ചിട്ടും ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിച്ചിട്ടും ബിപി കൺട്രോൾ ആകുന്നില്ല എന്ന് പരാതി പറയുന്ന നിരവധി പേരെ കാണാൻ കഴിയും. എന്താണ് ഇങ്ങനെ നോർമൽ ആകാതിരിക്കുന്ന ത്തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബിപി എങ്ങനെ നിയന്ത്രിക്കാം ഇതിനുവേണ്ടി ജീവിത രീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്. ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ബ്ലഡ് പ്രഷറിനെ എഫക്ട് ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പ്രഷർ ഈ പറയുന്ന പോലെ ഭക്ഷണത്തിനുള്ള ഉപ്പ് കുറക്കുന്നത് കൊണ്ട് മാത്രം അല്ലെങ്കിൽ തടിയുള്ളവർ തടി കുറയ്ക്കുന്നതുകൊണ്ട് മാത്രം ബിപി നോർമൽ ആകില്ല. അതിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിനെയാണ് പറയുന്നത് റിസ്ക് ഫാക്ടഴ്‌സ്. ഇത് രണ്ടുതരത്തിലാണ് ഉള്ളത്. നോൺ മോഡിഫ്യ ആയിട്ടുള്ളത് അതുപോലെതന്നെ മോഡിഫൈ ഫാക്ടേഴ്സ് ആണ് അവ.
നോൺ മോഡിഫൈഡ് എന്നുപറഞ്ഞാൽ നമുക്ക് അത് മാറ്റാൻ സാധിക്കില്ല. കാരണം ശരീരത്തിൽ ഓൾറെഡി ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാരമ്പര്യമായി കാണാൻ കഴിയുന്നത്. ജനിതകരമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കില്ല. അതുപോലെതന്നെ പ്രായം. ഇത് 65 ന് മുകളിൽ ആകുമ്പോൾ ബിപി കൂടാനുള്ള സാധ്യത കൂടുതലാണ്. ഒരു പ്രായത്തിന് ഒരിക്കലും മോഡിഫൈ ചെയ്യാൻ സാധിക്കില്ല.
അതുപോലെതന്നെ എന്തെങ്കിലും തരത്തിലുള്ള കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ ബിപി മാറ്റിയെടുക്കാൻ സാധിക്കില്ല. ഇത്രയും കാര്യങ്ങൾ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കാത്തതാണ്. ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നത് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ജീവിത ശൈലിയാണ് പറയുന്നത്. നമ്മുടെ ഭക്ഷണരീതിയിൽ അതുപോലെ തന്നെ നമ്മുടെ വ്യായാമരീതിയിൽ നമ്മുടെ വണ്ണം കുറയ്ക്കുന്നത് പുകവലി മദ്യപാനം ശീലങ്ങൾ മാറ്റി നിർത്തുന്നത് ഇത്തരത്തിലുള്ളതെല്ലാം ഈ കാര്യങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr