ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Cancer symptoms in body

Cancer symptoms in body

Cancer symptoms in body : ഇന്ന് ഓരോ വ്യക്തികളുടെ ജീവനെ വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഒന്നാണ് ക്യാൻസർ. ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവരാണ് നാം ഏവരും. അതിന്റെ പിന്നിലെ ഭീകരത അത്രയ്ക്ക് വലുതാണ്. ഇതിന്റെ ഭീകരത എന്ന് പറയുന്നത് ഇത് തിരിച്ചറിയുന്നതിനുള്ള ബുദ്ധിമുട്ടാണ്. ഇതിനെ തിരിച്ചറിയാൻ വൈകുംതോറും മരണസാധ്യതകൾ ഏറുകയാണ് ചെയ്യുന്നത്. ഇന്നത്തെ മരണങ്ങളുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഈ കാൻസർ തന്നെയാണ്. അതിനാൽ ശരിയായ രീതിയിൽ ഇതിനെ തിരിച്ചറിയുകയാണ് നാം ഏവരും ആദ്യം ചെയ്യേണ്ടത്.

ഇതിനെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇതിൽ നിന്ന് നമുക്ക് മോചനം പ്രാപിക്കാവുന്നതാണ്. അല്ലാത്തപക്ഷം അതിൽനിന്ന് മോചനം ലഭിക്കുക പ്രയാസകരമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഓരോ ക്യാൻസറുകൾക്കും പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാമെങ്കിലും ചിലത് കോമൺ ആയി തന്നെ ഓരോരുത്തരിലും ഉണ്ടാകുന്നു. അതിൽ ഒന്നാണ് അമിതമായി ശരീരഭാരം കുറയുക എന്നത്.

ശരീരഭാരം കുറയുന്നത് സർവ്വസാധാരണമാണ്. എന്നാൽ അക്കാരണമായി ശരീര ഭാരം നല്ലവണ്ണം കുറയുന്നത് ക്യാൻസറിന്റെ ഒരു തുടക്ക ലക്ഷണം മാത്രമാണ്. ഇത് സ്തനാർബുദം ശ്വാസകോശ അർബുദം എന്നിവയ്ക്കാണ് ഇത്തരത്തിൽ ശരീരഭാരം കുറഞ്ഞു വരുന്നതായി കാണാവുന്നത്. ഇവർ എത്ര പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാലും ശരീരഭാരം കുറയുന്നതായി കാണാം. ഇതിനെ അവഗണിക്കാതെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

അതുപോലെതന്നെ ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ് അടിക്കടി ഉണ്ടാകുന്ന പനിയും ഇൻഫെക്ഷനുകളും. ക്യാൻസർ കോശങ്ങൾ വളരുന്നത് മൂലം രോഗപ്രതിരോധശേഷി കുറയുന്നത് കൊണ്ടാണ് ഇത്തരത്തിൽ പനിയും ഇൻഫെക്ഷനുകളും വിട്ടുമാറാതെ ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥ ഓരോ വ്യക്തികളിലും ഉടലെടുക്കുമ്പോൾ തന്നെ ഇത് ക്യാൻസറിന്റെ തുടക്കമല്ല എന്ന് നാം വൈദ്യ സഹായം തേടി തിരിച്ചറിയേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth

One thought on “ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം കാണിക്കാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Cancer symptoms in body

Leave a Reply

Your email address will not be published. Required fields are marked *