കൈകൾ പൊക്കുമ്പോൾ അസഹ്യമായ വേദനയാണോ നിങ്ങൾ അനുഭവിക്കുന്നത്? ഇതിനെ ആരും നിസ്സാരമായി കാണരുതേ.

ഇന്ന് സർവസാധാരണമായി കൊണ്ടിരിക്കുന്ന ഒന്നാണ് വേദനകൾ. പലതരത്തിലുള്ള വേദനകൾ ഓരോ വ്യക്തികളെയും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന്. അതിൽ ഏറെ ആളുകളെ വലയ്ക്കുന്ന ഒന്നാണ് ഷോൾഡർ പെയിൻ അഥവാ തോള് വേദന. ഇത് പലതരത്തിൽ കാണാം. ഇതിന്റെ ഒരു കാരണം എന്നു പറയുന്നത് തോളിന്റെ മസിലുകളിൽ ഉണ്ടാകുന്ന ഡാമേജുകളാണ്. മസിൽ ചുരുങ്ങുന്ന ഒരു അവസ്ഥയാണ് ഇത്തരം വേദനകൾ സൃഷ്ടിക്കുന്നത്.

ഇത്തരത്തിലുള്ള വേദന പ്രായാധിക്യത്തിലാണ് കൂടുതലായും ആളുകളിൽ കണ്ടുവരുന്നത്. കൂടാതെ മുൻപേ എന്തെങ്കിലും ഇഞ്ചുറികൾ തോളിന്റെ ഭാഗത്ത് ഉണ്ടായിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ മസിലുകൾ ചുരുങ്ങുന്നതും പൊട്ടുന്നതുമായി കാണാം. അസഹ്യമായ വേദനയാണ് ഇത് ഓരോ വ്യക്തികളിലും ഉണ്ടാക്കുന്നത്. ഇത് മൂലം കൈകൾ ഉയർത്തുന്നതും താഴ്ത്തുന്നതും വളരെ ബുദ്ധിമുട്ടാകുന്നു. അതോടൊപ്പം കൈകൾ ഉപയോഗിച്ച് ജോലികൾ ചെയ്യാനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. പ്രായാധിക്യത്തെ പോലെതന്നെ അമിതമായി കൈകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കും.

ഇത്തരത്തിൽ വേദനകൾ ഉണ്ടാകും. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് തോളുവേദനയാണ്. വേദന മൂലം ഉറക്കം വരുന്ന നഷ്ടപ്പെടുന്ന സിറ്റുവേഷൻ ഓരോ വ്യക്തികളിലും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ മസിലുകൾ പൊട്ടുകയാണെങ്കിൽ കൈകൾ ഉയർത്താൻ വരെ പറ്റാത്ത അവസ്ഥ ഓരോരുത്തരിൽ കാണുന്നുണ്ട്. ഇത് രണ്ടു വിധത്തിൽ പറയാം.

ഒന്ന് പെട്ടെന്ന് തന്നെ മസിലുകൾ പൊട്ടുകയും പെട്ടെന്ന് തന്നെ വേദന ഉണ്ടാകുന്ന സിറ്റുവേഷനും കാണാം. ചിലവരിൽ ദീർഘനാളത്തേക്ക് വേദന ഉണ്ടാവുകയും പിന്നീട് പൊട്ടുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരം കാര്യങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി എക്സറേയും എംആർഐ സ്കാനും ആണ് എടുക്കുന്നത്. എംആർഐ സ്കാനിലൂടെ ഏതെല്ലാം മസിലുകളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് ശരിയായി തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *