ഇതിന്റെ ഇതളുകൾ മാത്രം മതി മുഖത്തെ തിളക്കം കൂട്ടാനും മുടിയുടെ വളർച്ച കൂട്ടാനും. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ.

പൊതുവേ നാം ഓരോരുത്തരുടെയും വീടുകളുടെ പരിസരത്ത് കാണുന്ന ഒരു പൂവാണ് ചെമ്പരത്തി പൂവ്. ഒട്ടുമിക്ക ചെമ്പരത്തി പൂവുകളും ചുവന്ന നിറത്തിലാണ് കാണുന്നത്. ചുവന്ന നിറത്തിന് പുറമേ മറ്റു കളറുകളിലും ചെമ്പരത്തിപ്പൂവ് കാണാറുണ്ട്. പൂവ് എന്നതിലുപരി ചെമ്പരത്തിയെ നാം ഒരു ഔഷധമായി തന്നെ ഉപയോഗിക്കാറുണ്ട്. ഇതിലെ ഔഷധഗുണങ്ങൾ നമുക്ക് ഒട്ടനവധി നേട്ടങ്ങളാണ് നൽകുന്നത്. ധാരാളം ആന്റി ഓക്സൈഡ് സമ്പുഷ്ടമാണ് ഈ ചെമ്പരത്തി.

അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ആയുർവേദ മരുന്നുകളിലെ നിറസാന്നിധ്യം തന്നെയാണ് ചെമ്പരത്തി. ചെമ്പരത്തി പലനിറത്തിൽ ഉണ്ടെങ്കിലും ചുവന്ന ചെമ്പരത്തിക്കാണ് ഏറ്റവുമധികം ഔഷധഗുണങ്ങൾ ഉള്ളത്.ചെമ്പരത്തി ശാരീരികമായ പ്രവർത്തനങ്ങൾക്കും അതോടൊപ്പം തന്നെ മുഖത്തിന്റെ സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ്.

നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളിൽ നീക്കം ചെയ്യുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പ്രമേഹം കുറയ്ക്കുന്നതിനും ചെമ്പരത്തിക്കുള്ള പങ്ക് വളരെ വലുതാണ്. ഇത്തരം കാര്യങ്ങൾക്ക് ചെമ്പരത്തി പൊടിയോ അല്ലെങ്കിൽ ചെമ്പരത്തി ഇതളിട്ട ചായയുമാണ് കൂടുതലുമായി ഉപയോഗിക്കാറുള്ളത്. ഇവയ്ക്ക് പുറമേ മുടികളുടെ കൊഴിച്ചിലിനും മുടികളിലെ അഴുക്കുകൾ നീക്കി കളയുന്നതിന് താളിയായും താരൻ അകറ്റുന്നതിന് ഒരു മരുന്നായും ചെമ്പരത്തിയെ ഉപയോഗിക്കാറുണ്ട്.

അതുപോലെതന്നെ നമ്മുടെ മുഖത്തെ കറുത്ത പാടുകൾ നീങ്ങുന്നതിനും മുഖകാന്തി വർധിപ്പിക്കുന്നതിനും മുഖത്ത് എന്നും ചെറുപ്പം നിലനിർത്തുന്നതിനും ചെമ്പരത്തി പൂക്കൾ ഉത്തമമാണ്. അത്തരത്തിൽ ഒരേസമയം മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ചെമ്പരത്തി ഉപയോഗിച്ചിട്ടുള്ള ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ഇത് തികച്ചും പ്രകൃതിദത്തമായ രീതിയിലുള്ളത് തന്നെയാണ്. അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നത് വഴി നല്ലൊരു റിസൾട്ട് ആണ് ലഭിക്കുക. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *