വിറ്റാമിൻ ഡി യുടെയും കാൽസ്യത്തിന്റെയും കുറവുകൾ മൂലം ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരുടെയും ശരീരത്ത് ധാരാളം വൈറ്റമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും എല്ലാം തന്നെയുണ്ട്. ഇവ ഓരോന്നും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായവയാണ്. ഇവ ഓരോന്നും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്ത് ഒട്ടനവധി രോഗാവസ്ഥകൾ ഉടലെടുക്കും. ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് കാൽസ്യം.

കാൽസ്യം എന്ന് കേൾക്കുമ്പോൾ തന്നെ നാം ഓരോരുത്തരുടെയും മനസ്സിൽ എത്തുന്നത് എല്ലുകളുടെ വളർച്ചയും പല്ലുകളുടെ വളർച്ചയും ആണ്. എന്നാൽ ഇതിനുമപ്പുറം കാൽസ്യം നമ്മുടെ ശരീരത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതാണ്. നമ്മുടെ വളർച്ചയുടെ കാലഘട്ടത്തിൽ ഏറ്റവുമധികം നമ്മുടെ ശരീരത്തിൽ ഉണ്ടാകേണ്ട ഒന്നാണ് കാൽസ്യം. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഈ കാൽസ്യം ഡെഫിഷ്യൻസി കണ്ടുവരാറുണ്ട്. ഈ ഡെഫിഷ്യൻസി എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം മാത്രമല്ല മറ്റ് ഒട്ടനവധി രോഗാവസ്ഥകൾ ഇതുമൂലം ഉണ്ടാകുന്നു.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് മസിലുകളുടെ കോച്ചി പിടുത്തം എന്ന് പറയുന്നത്. ഇത് കാൽസ്യം ഡെഫിഷ്യൻസിയുടെ ഒരു മറുവശമാണ്. ഇവ കൂടാതെ ഹൃദയമിടിപ്പുകളിൽ ഉണ്ടാകുന്ന വേരിയേഷനുകൾ നഖങ്ങൾ പൊട്ടിപ്പോകുന്നത് കൈകളിലും കാലുകളിലും മരവിപ്പ് അനുഭവിക്കുന്നത് ഇതെല്ലാം കാൽസ്യം കുറഞ്ഞത് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ്. ശരിയായ രീതിയിൽ കാൽസ്യം ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ വിറ്റാമിൻ ഡി യും അത്യാവശ്യമാണ്.

അതിനാൽ തന്നെ കാൽസ്യോടൊപ്പം തന്നെ ഇതും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം രോഗാവസ്ഥകളെ നമുക്ക് മറികടക്കാൻ ആവുകയുള്ളൂ. കാൽസ്യം ശരീരത്തിൽ ആവശ്യത്തിന് ഉണ്ടെങ്കിലും വിറ്റാമിൻ കുറവാകുന്നത് മൂലം ഇത്തരം രോഗാവസ്ഥകൾ ഓരോരുത്തരിലും കാണാവുന്നതാണ്. അതിനാൽ തന്നെ കാൽസ്യവും വിറ്റാമിൻ ഡി യും പരസ്പരംപൂരകം ആണെന്ന് നമുക്ക് പറയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *