അടുക്കളയിൽ ചെയ്യുന്ന ഈ തെറ്റുകൾ ഇനിയെങ്കിലും ശ്രദ്ധിക്കില്ലേ..!! ഈ സാധനങ്ങൾ അടുക്കളയിൽ ഉണ്ടെങ്കിൽ മാറ്റിക്കോ…

ഒട്ടുമിക്ക വീടുകളിലും അടുക്കള ഭരണം സ്ത്രീകളാണ് അല്ലേ. അടുക്കളയിലെ പാചകവും എല്ലാം തന്നെ തന്നെയാവും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഭൂരിഭാഗം ആരോഗ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നത് അടുക്കള തന്നെയാണ്. അമ്മയ്ക്ക് ആരോഗ്യത്തെ പറ്റി അറിവുണ്ടെങ്കിൽ ആ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യം ഉണ്ടാകും. അമ്മയുടെ അറിവ് കുറയുന്നത് അനുസരിച്ച് ഏത് ഭക്ഷണം.

ഏത് രീതിയിൽ പാചകം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഇല്ലായെങ്കിൽ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഉപയോഗപ്പെടില്ല. ഇന്നത്തെ കാലത്ത് ഹെവി മെറ്റൽ ടോസിസിറ്റി എന്ന് പറയുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളിലാണ് ഏറ്റവും കൂടുതലായി ബുദ്ധിമുട്ട് കണ്ടുവരുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കാറില്ല. നോൺസ്റ്റിക് പാത്രങ്ങൾ കുറ്റം പറയുന്ന നിരവധി ആളുകളുണ്ട്.

നോൺസ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ അതിന്റെ ക്വാളിറ്റി ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. നല്ല ക്വാളിറ്റി പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇന്നത്തെ ഈ കാലഘട്ടത്തിൽ വളരെ കോമൺ ആയി ഉപയോഗിക്കുന്ന പാത്രമാണ് നോൺസ്റ്റിക് പാത്രങ്ങൾ. നോൺസ്റ്റിക് പാത്രങ്ങൾ നല്ല രീതിയിൽ ചൂടാക്കി കഴിഞ്ഞു പെട്ടെന്ന് തന്നെ വെള്ളത്തിൽ കഴുകി കഴിഞ്ഞാൽ നോൺസ്റ്റിക് കോട്ടിംഗ് പെട്ടെന്ന് ഡാമേജ് ഉണ്ടാകുന്നതാണ്.

അതുകൊണ്ടുതന്നെ ഈ പാത്രം തണുത്തതിനു ശേഷം മാത്രമേ വെള്ളത്തിൽ ഒഴിച്ച് കഴിക്കാൻ പാടുള്ളൂ. അതു പോലെ തന്നെ ഉപയോഗിക്കുന്ന സ്ക്രബ്ബറ്. സ്പോൺജ് അല്ലാതെ മറ്റൊരു രീതിയിൽ നോൺസ്റ്റിക്ക് കഴുകാൻ പാടില്ല. കരി കളയുന്ന രീതിയിൽ മാത്രമേ ഇത് ഉപയോഗിക്കാവൊള്ളൂ. വെറുതെ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.