നമ്മുടെ ചുറ്റുപാടിൽ നിരവധി സസ്യജാലങ്ങൾ കാണാൻ കഴിയും. നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന മുക്കുറ്റി ഗ്രാമീണ സംസ്കൃതിയുടെ അടയാളമാണ്. ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യം കൂടിയാണ് മുക്കുറ്റി. തൊട്ടാൽ വാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിയിലും കാണാൻ കഴിയും. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കുന്നത് കാണാം. ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് മുക്കുറ്റി എന്ന സസ്യത്തെ കുറിച്ചാണ്.
ഒരുപാട് ഔഷധഗുണങ്ങൾ കാണാൻ കഴിയുന്ന ഒന്നാണ് മുക്കുറ്റി. കേരളത്തിൽ പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിലം തെങ്ങ് ലജ്ജലൂ. ജലപുഷ്പം എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ നിങ്ങൾക്കറിയാവുന്ന ഇതിന്‍റെ മറ്റു പേരുകൾ എന്തെങ്കിലുമുണ്ടെങ്കിൽ കമന്റ് ചെയ്യുമല്ലോ. മുക്കുറ്റി എന്ന ചെറിയ ചെടി 8 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരമുള്ള ചെടിയാണ്. ഒരു വർഷമാണ് ഇതിന്റെ ആയുസ്സ്. ഇതിന്റെ വിത്തുകൾ മണ്ണിൽ വീഴുകയും മഴയുള്ള സമയങ്ങളിൽ മുളയ്ക്കുകയും ആണ് ചെയ്യുന്നത്.
പലപ്പോഴും നാം വഴിയരികിലും പറമ്പിലും ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഇത്. എന്നാൽ അടുത്ത കാലത്ത് ഇത് കാണാൻ തന്നെ വളരെ പ്രയാസമായി തോന്നും. നിരവധി ഔഷധഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. കർക്കിടക മാസം ആദ്യത്തെ ഏഴുദിവസം ഇതിന്റെ നീര് പിഴിഞ്ഞ ശേഷം പൊട്ട് തൊടുന്ന ചടങ്ങ് ഉണ്ട്. കൂടാതെ പൂജകൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുകൂടാതെ ഇത് സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് വളരെ നല്ലതാണെന്നും.
പുത്രാ ലബ്ധി തുടങ്ങിയ പല വിശ്വാസങ്ങളും ഇതിനെ കാണാൻ കഴിയും. കൂടാതെ മുക്കുറ്റി വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുകയും ചെയ്യും. ഈ സസ്യം പൂർണമായും ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. മുക്കുറ്റി പല രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്. ആയുർവേദ പ്രകാരം വാത പിത്ത കഫ ദോഷങ്ങൾ മാറ്റിയെടുക്കാനും ഇതു വളരെ സഹായകരമാണ്. ശരീരം തണുപ്പിക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.