ഹെന്ന ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും അല്ലേ. എന്നൽ എല്ലാവർക്കും എങ്ങനെ ഹെന്ന മിസ്സ് ചെയ്യണം എന്ന് അറിയാത്തവരുണ്ട്. എങ്ങനെ ഹെന്ന മിക്സ് ചെയ്യണം. മിക്സ് ചെയ്യുമ്പോൾ കട്ടപിടിക്കുന്നു എന്നിങ്ങനെ നിരവധി പരാതികൾ ഉണ്ടായിരിക്കാം. ഈ പ്രശ്നങ്ങൾ ഇനി പൂർണ്ണമായി മാറ്റിയെടുക്കാം. ഹെന്ന എങ്ങനെ മിക്സ് ചെയ്യാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനുവേണ്ടി ഇരുമ്പ് ചീനച്ചട്ടി ആണ് ആവശ്യം ഉള്ളത്.
ഇരുമ്പ് പാത്രം ഇല്ലെങ്കിൽ കുഴപ്പമില്ല സാധാരണ ഒരു പാത്രത്തിൽ മിക്സ് ചെയ്ത ശേഷം ഇരുമ്പ് ആണി എന്തെങ്കിലും ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇരുമ്പ് സത്ത് കിട്ടാൻ വേണ്ടിയാണ് ഈ രീതിയിൽ ചെയ്യുന്നത്. 100 ഗ്രാം ഹെന്ന പൗഡർ ഈ ചീനച്ചട്ടിയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഓരോന്നായി മിക്സ് ചെയ്യേണ്ടതുണ്ട്. ഇതിന് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ്. നാരങ്ങ ചേർത്ത് കൊടുക്കുന്നത് നല്ലതാണ്.
തരൻ ശല്യം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും നല്ല രീതിയിൽ മുടി വളർച്ച ഉണ്ടാക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. ഇത് ഒഴിച്ചതിനു ശേഷം പിന്നീട് തൈര് ചേർത്ത് കൊടുക്കുക. ഇത് മുടിക്ക് നല്ല തിളക്കം ലഭിക്കാനും നല്ല ആവാനും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ്. അടുത്തത് ചായ വെള്ളമാണ്. പഞ്ചസാര ഇടാതെ വേണം ഇത് ഒഴിക്കാൻ.
പിന്നീട് ഒരു കൈയിൽ ഉപയോഗിച്ച് ഇത് ഇളക്കി എടുക്കാവുന്നതാണ്. ഇത് കുറേശ്ശെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. രണ്ട് മിനിറ്റിൽ തന്നെ ഹെന്ന മിക്സ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഹെന്ന. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അധികം വില കൊടുക്കാതെ മാർക്കറ്റിൽ ലഭിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.