പെരുംജീരകത്തിൽ ഇത്രയും ഗുണങ്ങളോ… ഇതുവരെ അറിഞ്ഞില്ലല്ലോ… നിങ്ങളും അറിയണം…| Benefits Of Cumin

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പെരുച്ചിരകം. നമ്മുടെ വീട്ടിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് പെരുംജീരകം. വളരെയധികം ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായു കോപത്തിന് ഉത്തമ ഔഷധം കൂടിയാണ് ഇത്. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള എണ്ണ ജലദോഷം മൂത്ര തടസ്സം എന്നിവയുടെ ശമനത്തിനും വളരെ നല്ലതാണ്. വായു ശല്യം അകറ്റാൻ പെരിചീരകം ചെടിയുടെ ഇലക്ക് കഴിയുന്നതാണ്.

ദഹന സഹായികളായ ഇഞ്ചി ജീരകം കുരുമുളക് എന്നിവയുമായി ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് രാത്രി മുഴുവൻ അടച്ചുവച്ച് രാവിലെ തെളിവെള്ളം മാറ്റി ഊറ്റി തേനും ചേർത്ത് കഴിച്ചാൽ രാവിലെ മലബന്ധം ശമിക്കുന്നതാണ്. പാനീയം എന്ന നിലയിലും പെരുഞ്ചീരകം ഉദരവ്യാധികൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.

സ്വാദ് മെച്ചപ്പെടുത്താൻ കുറച്ച് പാലും തേനും ചേർക്കാം. ഇതിൽ പെരുംജീരകം പൊടി ഉപയോഗിച്ചാലും മതി. തിമിരം മൂലം ഉണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് വളരെ ആശ്വാസമാണ്. തുല്യ അളവിൽ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേർത്തു പൊടിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

ഉറക്കമില്ലാത്ത പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെ സഹായകരമാണ്. ഈസ്ട്രജന് തുല്യമായി ഘടകങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുന്നതിന് പെരുംജീരകം വളരെയേറെ സഹായകരമാണ്. ആർത്തവവിരാമം തുടർന്ന് ഉണ്ടാകുന്ന വിഷമതകൾ ഇല്ലാതാക്കാനും ഇത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.