Blood pressure control Tips : നാം ഒത്തിരി കേട്ടിട്ടുള്ള ഒരു രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ . ഇന്ന് ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണo ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ബ്ലഡ് പ്രഷർ. ഇന്ന് ഏറ്റവും അധികം ഹൃദയസംബന്ധമായ മരണാവസ്ഥകൾ ഉണ്ടാകുന്നതിനുള്ള കാരണം ഈ ബ്ലഡ് പ്രഷർ ആണ്. ഇത് നമ്മുടെ ശരീരത്തിൽ കൂടുന്നത് നാം പെട്ടെന്ന് അറിയുന്നില്ല. ഇത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.
ഇവ മെല്ലെ ശരീരത്തിൽ കൂടുകയും പിന്നീട് അത് മറ്റ് അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു . തലകറക്കം തലവേദന ക്ഷീണം എന്നിവ ബ്ലഡ് പ്രഷർ ഉള്ളവരിൽ കാണാറുള്ളതാണ്. സാധാരണ ആയുള്ള ബ്ലഡ് പ്രഷർ റേഞ്ച് എന്ന് പറയുന്നത്120/80 ആണ്. ഇത് നമ്മുടെ ഹൃദയമിടിപ്പിന്റെ നിരക്കാണ്. ഹൃദയമാണ് നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ രക്തത്തെ പമ്പ് ചെയ്യുന്നത്. ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടുതൽ ആകുമ്പോൾ ഹൃദയത്തിന്.
രക്തം പമ്പ് ചെയ്യുന്നതിനുള്ള സമ്മർദ്ദം കൂടുന്നു. ഇതുവഴി ഹൃദയത്തിൻറ പ്രവർത്തനക്ഷമത കുറയുന്നു . ആയതിനാൽ തന്നെ ഇത് ഹൃദയത്തെ ബാധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരികയും ചെയ്യുന്നു. ഇത്തരം പ്രഷറിന് മറ്റ് അവയവങ്ങളെ നശിപ്പിക്കാൻ കഴിവുണ്ട്. ഇത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തെ പോലെ തന്നെ വൃക്കകളെയും ബാധിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി തന്നെ ഇല്ലാതാക്കുന്നു.
ഇത്തരത്തിൽ ഒരു സൈലന്റ് കില്ലർ ആയി നമ്മുടെ ശരീരത്തിൽ ബ്ലഡ് പ്രഷർ കാണുന്നു. ഈ ബ്ലഡ് പ്രഷറിനെ കുറക്കാൻ ആയി പണ്ടുമുതലേ ഗുളികകളാണ് ഉപയോഗിക്കുന്നത്. ഈ ഗുളികകൾ എത്ര കഴിച്ചാലും ബ്ലഡ് പ്രഷർ കുറയാത്തവരുണ്ട്. എന്നാൽ ഇത്തരത്തിൽ ബ്ലഡ് പ്രഷർ കുറയാത്തവർക്ക് ആധുനികമായി തന്നെ ചെയ്യാവുന്ന ഒരു പ്രക്രിയയാണ് ആർ ഡി എൻ. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam