നമ്മുടെ ശരീരത്തിൽ വലിയൊരു ധർമ്മം നിർവഹിക്കുന്ന ഒരു അവയവം ആണ് കിഡ്നി. ഒരു ജോഡി കിഡ്നിയാണ് ഓരോ മനുഷ്യ ശരീരത്തിലും ഉള്ളത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ഒരു അവയവം ആണ് ഇത്. വിഷാംശങ്ങളെ അരിച്ചെടുത്ത അത് മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന ഒരു ധർമ്മം കൂടി കിഡ്നി നിർവഹിക്കുന്നുണ്ട്. ഇതുമല്ലാതെ മറ്റു ഒട്ടനവധി ധർമ്മങ്ങളും കിഡ്നി നിറവേറ്റുന്നു.
ഇത്തരത്തിലുള്ള കിഡ്നിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് പ്രകടമാക്കുക. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ ഇത്തരം ലക്ഷണങ്ങൾ ഏതാണ്ട് കിഡ്നിയുടെ പ്രവർത്തനം പകുതിയിലേറെ നിലയ്ക്കുമ്പോഴാണ് ശരീരത്തിൽ കാണുന്നത് തന്നെ. അതിനാൽ തന്നെ കിഡ്നി രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതിൽ നിന്ന് പെട്ടെന്ന് തന്നെ റിക്കവർ ചെയ്യുക എന്നത് വളരെ.
ബുദ്ധിമുട്ടാണ്. അത്തരത്തിൽ കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ശരീരത്തിൽ കാണുന്ന ആദ്യത്തെ ലക്ഷണം എന്ന് പറഞ്ഞത് ശരീരഭാരം അമിതമായി കുറയുക വയറുവേദന നടുവേദന എന്നിങ്ങനെയുള്ളവയാണ്. അതോടൊപ്പം തന്നെ കാലിലും കണ്ണിന് ചുറ്റും മുഖത്തും നീര് പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. കൂടാതെ രാത്രിയിൽ ഇടയ്ക്കിടെ.
മൂത്രമൊഴിയ്ക്കാൻ തോന്നുന്നത് മൂത്രം പോകുമ്പോൾ ഉണ്ടാകുന്ന വേദന ചുട്ടുനീറ്റം മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക മൂത്രത്തിൽ അടിക്കടി ഇൻഫെക്ഷനുകൾ മൂത്രത്തിലെ പത എന്നിങ്ങനെ മറ്റുപല ലക്ഷണങ്ങളും ഇതിനുണ്ടാകുന്നു. അതോടൊപ്പം തന്നെ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പൊട്ട മണവും മൂത്രത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന വ്യത്യാസവും എല്ലാം കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.