നമ്മുടെ ജീവിത രീതി മൂലം ഒട്ടനവധി രോഗാവസ്ഥകളാണ് നമ്മളിലേക്ക് കടന്നു കൂടുന്നത് . ഇവ നമ്മുടെ ശരീര പ്രവർത്തനങ്ങൾ തടയുന്നതിനും മരണംവരെ സംഭവിക്കുന്നതിനും കാരണമാകുന്നതാണ് . ജീവിതരീതിയിലുള്ള മാറ്റങ്ങൾ കൂടുതലായി കണ്ടു വരുന്ന ഈ കാലഘട്ടത്തിൽ മരണം നിരക്ക് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയാഘാതം.
നമ്മുടെ ചുറ്റുപാടുകളിൽ പോലും ഇത്തരം അവസ്ഥകൾ ധാരാളമായി കാണപ്പെടുന്നു. ഒരാളുടെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലയ്ക്കുന്ന ഒരു അവസ്ഥയാണ് സഡൻ കാർഡിയാക് അറസ്റ്റ് അഥവാ പെട്ടെന്നുള്ള ഹൃദയാഘാതം . ഇത്തരം വ്യക്തികളിൽ പെട്ടെന്നുതന്നെ ഹൃദയം നിലയ്ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു . ഇവർക്ക് ഹൃദയാഘാതം വന്ന് 8 മിനിറ്റിനുള്ളിൽ ചികിത്സ കൊടുത്തില്ലെങ്കിൽ ഇവരുടെ മരണം സംഭവിക്കുന്നു.
പൂർണ്ണ ആരോഗ്യവാനായ ഒരാളിലും ഇത് കാണാം. ചില ജോലി ചെയ്യുന്ന സമയത്ത് തന്നെ ഹൃദയമിടിപ്പ് നിലക്കുന്നു .ചില ഉറങ്ങുന്ന സമയത്ത് ആയിരിക്കും ഇത്തരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ സംഭവിക്കുന്നവരെയും വളരെ കുറച്ച് ആൾക്കാർ മാത്രമേ ജീവൻ വെടിയാതെ രക്ഷപ്പെടാറുള്ളൂ. ഈ ഒരു അവസ്ഥ പുരുഷന്മാരിലാണ് കൂടുതലായും കാണപ്പെടുന്നത്. ഹൃദയത്തിൽ നിന്നാണ് രക്തദമനങ്ങൾ വഴി എല്ലായിടത്തേക്കും ബ്ലഡ് എത്തുന്നത്.
ഹൃദയമിടിപ്പ് നിലയ്ക്കുമ്പോൾ തലച്ചോറിലേക്കും മറ്റും അവയവങ്ങളിലേക്കുള്ള രക്ത നിലക്കുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ മരണം സംഭവിക്കുന്നു. ഇന്ന് കൂടുതലായും ഹാർട്ടറ്റാക്ക് ഉണ്ടായവരിലാണ് ഇത്തരത്തിൽ ഉണ്ടാവുന്നത് . ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയത്തിലെ രക്ത ധമനങ്ങളിലെ ബ്ലോക്കുകൾ മൂലമുണ്ടാകുന്നതാണ്. ഇത്തരത്തിൽ ബ്ലോക്കുകൾ ഉള്ള ആളുകൾക്ക് ഈ കാർഡിയാക് അറസ്റ്റ് വരാൻ സാധ്യത കൂടുതലാണ് . തുടർന്ന് കാണൂ. Video credit : Arogyam