Colon cancer causes : ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. ക്യാൻസർ വളരെ പെട്ടെന്ന് തന്നെ നമ്മെ മരണത്തിലാഴ്ത്തുന്ന ഒരു രോഗാവസ്ഥയാണ്. അതിനാൽ തന്നെ നാം എന്നും ഭയത്തോടെ തന്നെയാണ് അതിന് നോക്കി കണ്ടിട്ടുള്ളത്. അവയവങ്ങളിലെ അധിക കോശ വളർച്ചയാണ് ക്യാൻസർ. തുടക്കത്തിൽ തന്നെ ഇവ നാം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ബേധം ആകാവുന്നതേയുള്ളൂ.
എന്നാൽ ഇത് തിരിച്ചറിയൽ വൈകുകയാണെങ്കിൽ മരണംവരെ സംഭവിക്കാം. അത്തരത്തിൽ മരണത്തിന് കാരണമായേക്കാവുന്ന ഒരു ക്യാൻസറാണ് കൊളോൺ ക്യാൻസർ അഥവാ വൻകുടലിലെ ക്യാൻസർ. നമ്മുടെ ദഹനപ്രക്രിയയിലെ ഒരു അഭിവാജ്യ ഘടകമാണ് വൻകുടലുകൾ. ഞാൻ കഴിക്കുന്ന ഭക്ഷണങ്ങൾ അവസാനം എത്തുന്നത് ഈ വൻകുടലിലാണ്. ഇവിടെ വെച്ചാണ് അത് മലമാവുകയും അത് പുറന്തള്ളപ്പെടുകയും ചെയ്യുന്നത്. ഇവിടെ ബാധിക്കുന്ന പൊളിപ്സ് ക്യാൻസറിലേക്ക് നയിക്കുന്നതിനെ കാരണമാകുന്നു.
ഇത്തരം പൊളിപ്പുകൾ കാലങ്ങളായി തന്നെ നമ്മുടെ വൻകുടലിൽ കാണാം. അവ ശരീരത്തിൽ ദീർഘ കാലങ്ങളായി കണ്ടു വരുമ്പോൾ ആണ് ഇത്തരത്തിൽ ഉണ്ടാകുന്നത് . വൻകുടലിലെ വ്രണങ്ങളും ഇത്തരം ക്യാൻസറുകളായി രൂപം കൊള്ളാൻ കഴിവുള്ളവയാണ് . ഇവ ദീർഘകാലമായി നിലനിന്ന് വരുന്നതിനാൽ തന്നെ ഇവ ശരിയായ രീതിയിൽ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് മുൻകൂട്ടി.
കാണുവാനും അതുവഴി ഇതിന്റെ ആഘാതം കുറയ്ക്കാനും സാധിക്കും. ഇത്തരം ക്യാൻസറുകളുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് നമ്മുടെ മലത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്. വയറിളക്കം മലബന്ധം മലത്തോടൊപ്പം രക്തം കാണുക വയറുവേദന വയറു പിടുത്തം എന്നിങ്ങനെ ലക്ഷണങ്ങളാണ് പൊതുവെ കണ്ടുവരാറുള്ളത്. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth